LiveTV

Live

Cricket

സഞ്ജു സാംസണ്‍ കളിക്കാതെ പുറത്ത്, വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ബംഗ്ലാദേശിനെതിരായ ടി 20 ടീമില്‍ ഉണ്ടായിരുന്നിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ദേശീയ ടീമില്‍ നിന്ന് പുറത്തായി...

സഞ്ജു സാംസണ്‍ കളിക്കാതെ പുറത്ത്, വിന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ടി20 ഏകദിന ടീമുകള്‍ പ്രഖ്യാപിച്ചു. ബംഗ്ലാദേശിനെതിരായ ടി 20 ടീമില്‍ ഉണ്ടായിരുന്നിട്ടും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ദേശീയടീമില്‍ നിന്ന് പുറത്തായി. അതേസമയം, രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മുഹമ്മദ് ഷമി ടി20 ടീമിലേക്ക് തിരിച്ചുവരവ് നടത്തി.

ഏകദിന ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, കേദാര്‍ ജാദവ്, ജഡേജ, ശിവം ദുബെ, ചാഹല്‍, കുല്‍ദീപ്, ഷമി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍.

ടി20 ടീം: വിരാട് കോഹ്‌ലി, രോഹിത്ത് ശര്‍മ്മ, ധവാന്‍, പന്ത്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ജഡേജ, ശിവം ദുബെ, വാഷിംങ്ടണ്‍ സുന്ദര്‍, കേദാര്‍ ജാദവ്, ചാഹല്‍, കുല്‍ദീപ്, ഷമി, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍.

ഷമി അവസാനമായി ടി 20 ഇന്ത്യക്കു വേണ്ടി കളിച്ചത് 2017 ജൂലൈയിലാണ്. ടി20 ലോകകപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കുന്നത് കൂടി കണക്കിലെടുത്താണ് മികച്ച ഫോമിലുള്ള ഷമിക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കിയിരിക്കുന്നത്.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ മത്സരക്രമം

ടി20

1. ഡിസംബര്‍ ആറ് മുംബൈ- രാത്രി ഏഴ് മുതല്‍

2. ഡിസംബര്‍ എട്ട് തിരുവനന്തപുരം- രാത്രി ഏഴ് മുതല്‍

3. ഡിസംബര്‍ 11 ഹൈദരാബാദ്- രാത്രി ഏഴ് മുതല്‍

ഏകദിനം

1. ഡിസംബര്‍ 15 ചെന്നൈ - ഉച്ചക്ക് രണ്ട് മുതല്‍

2. ഡിസംബര്‍ 18 വിശാഖപട്ടണം - ഉച്ചക്ക് രണ്ട് മുതല്‍

3 ഡിസംബര്‍ 22 കട്ടക്ക് - ഉച്ചക്ക് രണ്ട് മുതല്‍