LiveTV

Live

Cricket

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

ടോസിനു മുമ്പ് ആര്‍മിയുടെ പാരാട്രൂപ്പർമാർ ഈഡൻ ഗാർഡനിലേക്ക് പറന്നിറങ്ങി ക്യാപ്റ്റൻമാര്‍ക്ക് പിങ്ക് പന്തുകള്‍ കൈമാറും

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

കൊല്‍ക്കത്ത മഹാനഗരം ചില അപൂര്‍വ്വ ദിനങ്ങളിലേക്ക് നീങ്ങുകയാണ്. നഗരവീഥികളിലുടനീളം അതിന്റെ അലയൊലികളാണിപ്പോള്‍. ട്രാമുകളുടെ നഗരത്തിലിപ്പോള്‍ എല്ലാം പിങ്ക് മയമാണ്.

അഥവാ നവംബർ 22ന് ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ അരങ്ങേറാന്‍ പോകുന്ന രണ്ടാം ടെസ്റ്റ് മത്സരമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

ചരിത്രത്തിലാദ്യമായി ഇന്ത്യയും ബംഗ്ലാദേശും പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ പോകുന്നുവെന്നതാണ് ഈ ആഘോഷങ്ങളുടെയെല്ലാം പശ്ചാത്തലം.

ഇതുവരെ പകല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഉപയോഗിക്കാത്ത പിങ്ക് പന്ത് ഉപയോഗിച്ചായിരിക്കും പകല്‍-രാത്രി ടെസ്റ്റുകള്‍ കളിക്കുക എന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

2015 നവംബറിൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലാണ് അഡ്‌ലെയ്ഡിലെ ഓവലിൽ ചരിത്രത്തിലെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മത്സരം നടന്നത്. നാല് വർഷത്തിനിപ്പുറമാണ് നിലവില്‍ ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഇന്ത്യ കൃത്രിമ പ്രകാശ വിളക്കുകള്‍ക്ക് താഴെ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. ഇതോടെ പകൽ-രാത്രി ടെസ്റ്റ് കളിക്കുന്ന ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2012ലാണ് ആദ്യമായി പകൽ-രാത്രി ടെസ്റ്റുകൾക്ക് അംഗീകാരം നൽകിയതെങ്കിലും ആദ്യത്തെ പിങ്ക്-ബോൾ മത്സരം നടക്കാൻ മൂന്ന് വർഷം വേണ്ടി വന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പന്ത്രണ്ടാമത്തെ പിങ്ക് ബോൾ ഗെയിമാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കാന്‍ പോകുന്നത്.

വരാനിരിക്കുന്ന ഈ മത്സരത്തെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകൾ കാണാം;

* മത്സരം ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച് രാത്രി 8.00ഓടെയാണ് അവസാനിക്കുക.

* ഉച്ച തിരിഞ്ഞ് 3:00 നായിരിക്കും ആദ്യ ഇടവേള. രണ്ടാമത്തെ സെഷൻ 3:40 ന് പുനരാരംഭിക്കും. രണ്ടാമത്തെ ഇടവേള വൈകുന്നേരം 5.40 നും അവസാന സെഷൻ 6:00 PM നും ആരംഭിക്കും.

* പിങ്ക് ക്രിക്കറ്റ് പന്തുകളാണ് മത്സരത്തിനായി ഉപയോഗിക്കുക. അതിനായി 72 പിങ്ക് പന്തുകൾ എത്തിക്കാൻ ബിസിസിഐ ക്രിക്കറ്റ് ഉപകരണ നിർമ്മാതാക്കളായ എസ്.ജി(സാൻസ്‌പാരെയിൽസ് ഗ്രീൻലാൻഡ്)യോട് ഉത്തരവിട്ടതായാണ് റിപ്പോർട്ടുകള്‍.

* ടോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആര്‍മിയുടെ പാരാട്രൂപ്പർമാർ ഈഡൻ ഗാർഡനിലേക്ക് പറന്നിറങ്ങി ക്യാപ്റ്റൻമാരായ വിരാട് കോഹ്‌ലി, മോമിനുൽ ഹഖ് എന്നിവർക്ക് പിങ്ക് പന്തുകള്‍ കൈമാറും.

*നിലവില്‍ സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ച ഭീമൻ പിങ്ക് ബലൂൺ മത്സരം അവസാനിക്കുന്നതുവരെ അഴിച്ച് മാറ്റില്ല.

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

*ഷാഹിദ് മിനാർ, കൊൽക്കത്തയിലെ ചില മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) പാർക്കുകൾ തുടങ്ങിയവ വൈകാതെ പിങ്ക് ലൈറ്റുകൾ ഉപയോഗിച്ച് പ്രകാശിപ്പിക്കും, ടാറ്റാ സ്റ്റീൽ കെട്ടിടത്തിന് നവംബർ 20 മുതൽ 3ഡി മാപ്പിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

* 'പിങ്കു'വിനെയും 'ടിങ്കു'വിനെയുമാണ് ഈ പ്രത്യേക മത്സരത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

* മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങള്‍ക്കുള്ള 65,000 ടിക്കറ്റുകൾ ഇതിനകം വിറ്റു തീര്‍ന്നു. ഒറ്റ ഇന്നിങ്സു കൊണ്ട് തന്നെ മത്സരം തീര്‍ക്കുന്ന ഇന്ത്യയുടെ പുതിയ ശീലമായിരിക്കാം ഇതിന് കാരണം.

*ചരിത്ര ടെസ്റ്റിനെ ശ്രദ്ധേയമാക്കുന്നതിനായി നഗരത്തിലുടനീളം ഡസൻ കണക്കിന് പരസ്യബോർഡുകളും ആറ് എൽ.ഇ.ഡി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പരസ്യങ്ങള്‍ പതിച്ച ബസുകളും തിങ്കളാഴ്ച മുതൽ നഗര വീഥികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

ആരാധകർക്ക് ഇതൊരു പ്രത്യേക ടെസ്റ്റ് മത്സരമാക്കി മാറ്റാൻ ബി.സി.സി.ഐ സോഷ്യൽ മീഡിയയിലൂടെ 17 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പും പുറത്തിറക്കിയിട്ടുണ്ട്. ഈഡൻ ഗാർഡൻസ് മൈതാനത്തിന്റെ അകവും പുറവും പിങ്ക് നിറത്താല്‍ പ്രകാശിപ്പിക്കാനും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്.

മത്സരത്തിലെ 40 മിനിറ്റ് ദൈർഘ്യമുള്ള സപ്പർ ബ്രേക്കിനിടെ, സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ എന്നീ ഇതിഹാസങ്ങളടങ്ങിയ 'ഫാബുലസ് ഫൈവ്' അവതരിപ്പിക്കുന്ന ഒരു ടോക്ക് ഷോയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സങ്കടിപ്പിക്കുന്നുണ്ട്.

സച്ചിൻ, ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര, ടെന്നീസ് താരം സാനിയ മിർസ, ലോക ബാഡ്മിന്റൺ ചാമ്പ്യൻ പിവി സിന്ധു, ആറ് തവണ ബോക്സിംഗ് ലോക ചാമ്പ്യനായ മേരി കോം എന്നിവരുൾപ്പെടെ ഒരു കൂട്ടം ഇന്ത്യൻ കായിക താരങ്ങളെ നിശ്ചിത ഇടവേളയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അനുമോദിക്കും.

ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റ്; പിങ്ക് മയമായി ട്രാമുകളുടെ നഗരം

വിശിഷ്ടാതിഥികൾക്ക് പ്രത്യേകം രൂപകല്‍പന ചെയ്ത മെമന്റോകൾ നൽകുമെന്നും ഗോൾഫ് വണ്ടികളിൽ അവര്‍ സ്റ്റേഡിയം വലയം വെക്കുമെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അവിഷെക് ദാൽമിയ പറഞ്ഞു.