LiveTV

Live

Cricket

ഇന്ത്യയില്‍ നിന്ന് 250 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ രവിചന്ദ്ര അശ്വിന്‍

വേഗത്തില്‍ 350 വിക്കറ്റുകള്‍ നേടിയ താരം എന്ന നേട്ടം ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെയാണ് അശ്വിന്‍ സ്വന്തമാക്കിയത്. 357 വിക്കറ്റുകളാണ് ടെസ്റ്റില്‍ അശ്വിന്റെ പേരിലുള്ളത്.

ഇന്ത്യയില്‍ നിന്ന് 250 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ രവിചന്ദ്ര അശ്വിന്‍

ബംഗ്ലാദേശിനെതിരെ നാളെ ഇന്‍ഡോറില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ മറ്റൊരു നേട്ടത്തിനരികെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയില്‍ നിന്ന് 250 വിക്കറ്റുകള്‍ നേടുന്ന പത്താമത്തെ ബൗളര്‍ എന്ന നേട്ടത്തിനടുത്താണ് അശ്വിന്‍. ഇന്ത്യയില്‍ നിന്ന് 249 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. നാളെ ഇന്‍ഡോറിലാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

357 വിക്കറ്റുകളാണ് ടെസ്റ്റില്‍ അശ്വിന്റെ പേരിലുള്ളത്. ഇതില്‍ 249 വിക്കറ്റുകള്‍ ഇന്ത്യയില്‍ നിന്ന് നേടിയതാണ്. വേഗത്തില്‍ 350 വിക്കറ്റുകള്‍ നേടിയ താരം എന്ന നേട്ടം ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിടെയാണ് അശ്വിന്‍ സ്വന്തമാക്കിയത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കളിക്കാനുള്ളത്. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരം ഡേ നൈറ്റ് ആണ്. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരം കൂടിയാവും കൊല്‍ക്കത്തയിലേത്.

അതേസമയം ഡേ നൈറ്റ് മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍മാരായിരിക്കും കളിയുടെ ഗതി നിര്‍ണയിക്കുകയെന്ന് നായകന്‍ കോഹ് ലി വ്യക്തമാക്കി. റെഡ് ബോളിനെ അപേക്ഷിച്ച് പിങ്ക് ബോള്‍ ഉപയോഗിച്ച് സ്വിങ് ചെയ്യിക്കാനാവുമെന്നും അതിനാല്‍ തന്നെ ഫാസ്റ്റ് ബൗളര്‍മാര്‍ നിര്‍ണയാകമാകുമെന്നുമാണ് കോഹ് ലി വ്യക്തമാക്കുന്നത്.