LiveTV

Live

Cricket

എല്ലാത്തിനും പിന്നില്‍ ധോണി ഭായിയുടെ ശകാരം; ദീപക് ചാഹർ

പവർപ്ലേ ഓവറുകളിൽ ധോണി വിശ്വസ്തതയോടെ ഉപയോഗിച്ചിരുന്ന തന്റെ ആവനാഴിയിലെ പ്രധാന അസ്ത്രമായിരുന്നു ചാഹർ

എല്ലാത്തിനും പിന്നില്‍ ധോണി ഭായിയുടെ ശകാരം; ദീപക് ചാഹർ

ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ശ്രദ്ധാകേന്ദ്രം ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങ് പ്രകടനത്തിന് പിന്നിൽ മറ്റാരുമല്ല. മുൻ ഇന്ത്യൻ ക്യാപറ്റൻ സാക്ഷാൽ മഹേന്ദ്ര സിങ് ധോണിക്കവകാശപ്പെട്ടതാണ് തന്റെ എല്ലാ ക്രെഡിറ്റുമെന്നാണ് ചാഹർ തന്നെ തുറന്നു പറഞ്ഞിരിക്കുന്നത്.

എല്ലാത്തിനും പിന്നില്‍ ധോണി ഭായിയുടെ ശകാരം; ദീപക് ചാഹർ

മൈതാനത്തു വെച്ച് ധോണി ഭായിയുടെ ഒരുപാട് ചീത്ത പറച്ചിലുകൾക്ക് താൻ പലതവണ വിധേയനായിട്ടുണ്ടെന്നും, പക്ഷെ ആ ശാസനകളാണ് തന്റെ കരിയറിൽ വലിയ വഴിത്തിരിവായതെന്നുമാണ് ചാഹർ പറയുന്നത്.

അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര ക്രിക്കറ്റിലുമടക്കം വളർന്ന് വരുന്ന യുവ താരങ്ങൾക്ക് ആത്മവിശ്വാസവും ഉപദേശവും പകരുന്നതിൽ മുൻ ക്യാപ്റ്റന്റെ പ്രത്യേക കഴിവും താൽപര്യവും ഇതിനു മുമ്പും ക്രിക്കറ്റ് ലോകത്തു ചർച്ചയായിട്ടുണ്ട്.

ദേശീയ ടീമിലും ഐ.പി.എല്ലിലെ തന്റെ സ്വന്തം ടീമായ ചെന്നൈ സൂപ്പർ കിങ്സിലുമടക്കം ഒരുപിടി താരങ്ങളെ ധോണി ഇത്തരത്തിൽ ശാസിച്ചും തലോടിയും വളർത്തിയെടുത്തിരുന്നു. ആ ഗണത്തിലെ അവസാന ഉദാഹരണമാണ് ചാഹർ.

എല്ലാത്തിനും പിന്നില്‍ ധോണി ഭായിയുടെ ശകാരം; ദീപക് ചാഹർ

2018ലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണിക്ക് കീഴിൽ താരം ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ചത്. അന്ന് ക്യാപ്റ്റന്റെ വിശ്വസ്ത ഭടനാവാനും ചാഹറിന് സാധിച്ചിരുന്നു.

ഐപിഎല്ലിൽ ധോണിക്കൊപ്പം നേടിയ അനുഭവ സമ്പത്തിലാണ് ഇന്ന് അന്താരാഷ്ട്ര തലത്തിൽ ചാഹർ നേട്ടങ്ങൾ കൊയ്തു കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെയാണ് അന്താരാഷ്ട്ര നേട്ടങ്ങളുടെ ക്രെഡിറ്റ് താരം തന്റെ കഠിനാധ്വാനത്തോടൊപ്പം ധോണിക്കും ഐപിഎല്ലിനും വേണ്ടി സമർപ്പിക്കുന്നതും.

എല്ലാ ക്രെഡിറ്റും ഐ‌പി‌എല്ലിന് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സി‌എസ്‌കെയിൽ നിന്നും ധോണി ഭായിയിൽ നിന്നും ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു. ഒരു ബാറ്റ്സ്മാന്റെ ശരീരഭാഷ എങ്ങനെ വായിക്കാമെന്നും അതിനനുസരിച്ച് എങ്ങനെ പന്തെറിയാമെന്നും അദ്ദേഹമാണെന്നെ പഠിപ്പിച്ചത്’ ചഹറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

എല്ലാത്തിനും പിന്നില്‍ ധോണി ഭായിയുടെ ശകാരം; ദീപക് ചാഹർ

ബംഗ്ലാദേശിനെതിരെ നടന്ന അവസാന മത്സരത്തിൽ അതി സമ്മർദ്ദത്തിൽ പന്തെറിഞ്ഞ ചാഹർ ഒരു ഹാട്രിക്കടക്കം ആറു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. രണ്ട് ഓവറുകളിലായി തുടർച്ചയായി എറിഞ്ഞ മൂന്ന് പന്തുകളിലാണ് ചാഹർ ഹാട്രിക്ക് നേടിയത്. ഈ മാസ്മരിക പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യ 2-1ന് പരമ്പര വിജയം സ്വന്തമാക്കിയതും. ഇതോടെ ക്രിക്കറ്റ് വൃത്തങ്ങളിലെ പുതിയ ചർച്ചാ വിഷയമായി മാറുകയായിരുന്നു താരം.

ഐപിഎല്ലിൽ പവർപ്ലേ ഓവറുകളിൽ ധോണി വിശ്വസ്തതയോടെ ഉപയോ
ഗിച്ചിരുന്ന തന്റെ ആവനാഴിയിലെ പ്രധാന അസ്ത്രമായിരുന്നു ചാഹർ.

വിക്കറ്റിന് പിന്നിൽ നിന്ന് അദ്ദേഹം(ധോണി) നിങ്ങളെ നിരീക്ഷിക്കും. ഒരു പന്തെറിയുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചില കാര്യങ്ങൾ പറയുകയും തുടർന്ന് ആ പന്തിൽ ഞാൻ വിക്കറ്റ് എടുക്കുകയും ചെയ്തിരുന്നു’ ധോണി തന്റെ വിജയത്തെ സഹായിച്ചതെങ്ങനെയെന്ന് ചാഹർ വിശദീകരിച്ചു.

എല്ലാത്തിനും പിന്നില്‍ ധോണി ഭായിയുടെ ശകാരം; ദീപക് ചാഹർ

ഡെത്ത് ഓവറുകളിൽ പന്തെറിയൽ അത്ര എളുപ്പമുള്ള കാര്യമല്ല. ഇതാണ് ധോണി ഭായിയിൽ നിന്ന് ഞാൻ പഠിച്ച പ്രധാന കാര്യം. അതെനിക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ ഉപകാരമായെന്നും ചാഹർ പറഞ്ഞു.

പരമ്പര വിജയത്തിലെ മാസ്മരിക പ്രകടനത്തിനു പുറമേ 48 മണിക്കൂറിനുള്ളിൽ ആഭ്യന്തര ടി-20 മത്സരത്തിലും ചഹർ വീണ്ടും മാജിക് കാണിക്കുകയുണ്ടായി. ഈ മത്സരത്തിൽ മൂന്ന് വിദർഭാ ബാറ്റ്സ്മാൻമാരെയാണ് ചാഹർ പുറത്താക്കിയത്.