LiveTV

Live

Cricket

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്; പന്തിന് ഉപദേശവുമായ് സംഗക്കാര

സ്റ്റമ്പിനു പിന്നില്‍ തുടര്‍ച്ചയായി അബദ്ധങ്ങള്‍ പിണയുന്ന ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര.

വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്; പന്തിന് ഉപദേശവുമായ് സംഗക്കാര

സ്റ്റമ്പിനു പിന്നില്‍ തുടര്‍ച്ചയായി അബദ്ധങ്ങള്‍ പിണയുന്ന ഋഷഭ് പന്തിന് ഉപദേശവുമായി മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര. പലപ്പോഴും ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ തന്നെ മറക്കുന്ന തരത്തിലാണ് പന്തിന്‍റെ പ്രകടനം.

അതിനിടെയാണ് താരത്തിന് ഉപദേശവുമായ് ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര എത്തിയത്. “നിങ്ങൾ ലോകകപ്പിനെ ലക്ഷ്യം വെച്ചു കളിക്കുമ്പോള്‍ ക്യാപ്റ്റനെ സഹായിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എന്താണെന്ന് ഋഷഭ് പന്ത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്,” സംഗക്കാര പറഞ്ഞു.

ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ, സ്റ്റമ്പുകൾക്ക് പിന്നിൽ ചിട്ടയും ഒത്തിണക്കവും പുലര്‍ത്തേണ്ടത്. ഡിസിഷന്‍ റിവ്യൂവിലടക്കം ക്യാപ്റ്റനെ സഹായിക്കാന്‍ അതിലൂടെ സാധിക്കും. അങ്ങിനെയേ ടീമില്‍ മികച്ച സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ പന്തിന കഴിയൂ. സംഗക്കാര കൂട്ടിച്ചേര്‍ത്തു.

സഞ്ചു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ പുറത്തിരിക്കുകയും പന്തിനെ പോലെ അവസരങ്ങള്‍ കൊടുക്കുന്ന താരങ്ങള്‍ തുടര്‍ച്ചയായ് പിഴവുകള്‍ വരുത്തുകയും ചെയ്യുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായ് ആരാധകരടക്കം രംഗത്തെത്തിയിരുന്നു.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ലിഥോണ്‍ ദാസിനെ സ്റ്റമ്പ് ചെയ്യാനായി വിക്കറ്റിനു മുന്നില്‍ കയറി ബോള്‍ പിടിച്ചതിലൂടെ ഉറപ്പായ ഒരു വിക്കറ്റ് അവസരമാണ് പന്ത് ഇന്ത്യക്ക് നഷ്ടപ്പെടുത്തിയത്. അനവസരങ്ങളില്‍ ഡി.ആര്‍.എസ് ഉപയോഗിക്കുന്നതിലും പന്ത് ഒട്ടും പിറകിലല്ല. രണ്ട് മത്സരങ്ങളിലും പന്ത് അപ്പീല്‍ ചെയ്ത റിവ്യൂവിന് പ്രതികൂലമായിരുന്നു ഡി.ആര്‍.എസ് തീരുമാനം. അനാവശ്യമായ റണ്‍സിന് പ്രേരിപ്പിച്ച് സഹതാരത്തെ റണ്ണൌട്ടാക്കിയതിന്‍റെ ക്ഷീണം മാറുന്നതിനു മുമ്പാണ് ഇതെല്ലാമെന്ന് ഓര്‍ക്കുമ്പോഴേ പന്തിന്‍റെ നിലവിലെ അവസ്ഥ മനസിലാകൂ. ധോണിയുടെ പകരക്കാരനായി തീപ്പൊരി പാറിക്കുമെന്ന് പ്രതീക്ഷിച്ച പന്തിന് ആകെ മൊത്തം നിരാശയായിരുന്നു ഈ പരമ്പര. പന്തിന്‍റെ ശ്രദ്ധയില്ലായ്മയെ കളിയാരാധകര്‍ ഒന്നാകെ വിമര്‍ശിക്കുന്നുമുണ്ട്. പിഴവുകള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പന്തിനെ ട്രോളുകളോടെയാണ് സോഷ്യല്‍ മീഡിയയിലും വരവേല്‍ക്കുന്നത്.