LiveTV

Live

Cricket

തുടക്കം പിഴച്ചു, ഒടുക്കം ഗംഭീരമാക്കി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

കളി കൈവിട്ടു പോകുമെന്ന കരുതിയിടത്തു നിന്ന് ലോകേഷ് രാഹുലും ശ്രേയസ് അയ്യറും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കി. തകര്‍ന്നു നിന്നിടത്ത് നിന്നും ഇരുവരും അടി തുടങ്ങി.

തുടക്കം പിഴച്ചു, ഒടുക്കം ഗംഭീരമാക്കി; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ട്വെന്‍റി20യില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ബാറ്റിങ് നിരയുടെ തുടക്കം കണ്ട് ആരാധകര്‍ ഒന്ന് പകച്ചെങ്കിലും പിന്നീട് കളി മാറി.

5 ഓവറിനുള്ളില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രണ്ടു പേരും പവലിയനിലെത്തി. രണ്ട് റണ്‍സുമായി ആദ്യം കൂടാരം കയറിയത് ക്യാപ്റ്റന്‍ രോഹിത്. അഞ്ചാം ഓവറില്‍ ധവാനും, 35 റണ്‍സെടുക്കുന്നതിനിടെ 2 വിക്കറ്റ്. കളി കൈവിട്ടു പോകുമെന്ന കരുതിയിടത്തു നിന്ന് ലോകേഷ് രാഹുലും ശ്രേയസ് അയ്യറും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കി. തകര്‍ന്നു നിന്നിടത്ത് നിന്നും ഇരുവരും അടി തുടങ്ങി. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡേ അത് പൂര്‍ത്തിയാക്കി. 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 174 റണ്‍സിന്‍റെ ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തി.

ശ്രേയസ് അയ്യറിന്‍റെ ബാറ്റായിരുന്നു കൂട്ടത്തില്‍ ഏറ്റവും അപകടകാരി. അഞ്ചു സിക്സറും മൂന്ന് ബൌണ്ടറികളുമാണ് ശ്രേയസിന്‍റെ ബാറ്റില്‍ നിന്ന് പിറന്നത്. 33 പന്തില്‍ നിന്നായി 63 റണ്‍സാണ് ശ്യേയസ് അടിച്ചു കൂട്ടിയത്. ഏഴ് ബൌണ്ടറികളോടെ ഒട്ടും മോശമാക്കാതെ രാഹുലും തന്‍റെ അര്‍ദ്ധസെഞ്ച്വറി തികച്ചു. അവസാന ഓവറുകളില്‍ ടീം സ്കോര്‍ ഉയര്‍ത്തിയ മനീഷ് പാണ്ടേയുടെ വകയും മൂന്ന് ബൌണ്ടറികള്‍ പാഞ്ഞു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ടു റണ്‍സും ശിഖര്‍ ധവാന്‍ 19 റണ്‍സുമാണ് നേടിയത്.