LiveTV

Live

Cricket

ഗാംഗുലി പൊളിച്ചടുക്കുകയാണോ?... ഐ.പി.എല്‍ ഉദ്ഘാടന ആഘോഷം പാഴ്‍ചെലവ്, ഒഴിവാക്കും

അടുത്തിടെ നടന്ന ഐ‌.പി.‌എൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. 

ഗാംഗുലി പൊളിച്ചടുക്കുകയാണോ?... ഐ.പി.എല്‍ ഉദ്ഘാടന ആഘോഷം പാഴ്‍ചെലവ്, ഒഴിവാക്കും

ഒരോ തവണയും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌.പി.‌എൽ) ഉദ്ഘാടന ചടങ്ങിന് ബി.സി.സി.ഐ പൊടിക്കുന്നത് ഏകദേശം 30 കോടി രൂപയോളമാണ്. 2008 ൽ ലീഗ് ആരംഭിച്ചതുമുതൽ, ഐ‌.പി.‌എല്ലിന്റെ എല്ലാ പതിപ്പുകളിലും ഉദ്ഘാടന ചടങ്ങ് അത്യാഢംബരമായി നടത്തിയിട്ടുണ്ട്. സിനിമ അടക്കം വിനോദ ലോകത്തെ നിരവധി താരങ്ങളാണ് ഓരോ ഉദ്ഘാടന ആഘോഷങ്ങള്‍ക്കും എത്താറുള്ളത്. എന്നാല്‍ ഈ ആഢംബര ആഘോഷം വെറും പാഴ്‍ചെലവ് ആണെന്നാണ് പുതിയ ബി.സി.സി.ഐ സമിതിയുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇങ്ങനെ വെറുതെ പണം പാഴാക്കാനുള്ള ഈ ചടങ്ങ് ഒഴിവാക്കാനാണ് ബി.സി.സി.ഐ തീരുമാനം. അടുത്തിടെ നടന്ന ഐ‌.പി.‌എൽ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്.

വരാനിരിക്കുന്ന സീസൺ സംബന്ധിച്ച് നിരവധി തീരുമാനങ്ങൾ യോഗത്തില്‍ എടുത്തിരുന്നു. ഒരു പ്രത്യേക 'നോ-ബോൾ അമ്പയറെ' കൊണ്ടു വരാനുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഉദ്ഘാടനച്ചടങ്ങിനോട് ക്രിക്കറ്റ് ആരാധകർക്ക് വലിയ താൽപ്പര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും താരങ്ങളെയും അഭിനേതാക്കളെയും ചടങ്ങിലേക്ക് കൊണ്ടുവരാന്‍ ബോർഡിന് ധാരാളം പണം ചെലവഴിക്കേണ്ടതുണ്ടെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. മൊത്തത്തിൽ, ഈ ചടങ്ങിന് വേണ്ടി പൊടിക്കുന്ന പണവും വരുമാനവും താരതമ്യം ചെയ്യുമ്പോള്‍ അത്ര സുഖകരമല്ല കണക്കുകളെന്നും ബി.സി.സി.ഐ പറയുന്നു. നോ-ബോളുകള്‍ നിരീക്ഷിക്കാന്‍ വേണ്ടി ഒരു അമ്പയർ വേണമെന്ന തീരുമാനം ഈ സീസണ്‍ മുതലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണിൽ നിരവധി ബാറ്റ്സ്മാന്‍മാര്‍ പുറത്തായ ശേഷം പിന്നീട് റീപ്ലേയിൽ ബോളറുടെ ഓവര്‍ സ്റ്റെപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. പിശകുകളും വിവാദങ്ങളും കുറയ്ക്കുക എന്നതാണ് പുതിയ അമ്പയറെ കൊണ്ട് ഉദ്ദേശിക്കുന്നത്.