LiveTV

Live

Cricket

ഇംഗ്ലണ്ടിനെ വീഴ്ത്തി കിവീസ്

മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ തോളിലേറിയായിരുന്നു കിവീസ് പറന്നു തുടങ്ങിയത്. അമിതാവേശത്തിന് മുതിരാതെ ബൌണ്ടറികള്‍ കണ്ടെത്തി അതിവേഗം സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു ഗുപ്റ്റില്‍. 

ഇംഗ്ലണ്ടിനെ വീഴ്ത്തി കിവീസ്

ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് 14 റണ്‍സിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഗ്രാന്‍ഡ്ഹോമിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ മികവില്‍ കെട്ടിപ്പൊക്കിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ്. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ 166 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഇംഗ്ലണ്ടിനെ വീഴ്ത്തി കിവീസ്

മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ തോളിലേറിയായിരുന്നു കിവീസ് പറന്നു തുടങ്ങിയത്. അമിതാവേശത്തിന് മുതിരാതെ ബൌണ്ടറികള്‍ കണ്ടെത്തി അതിവേഗം സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു ഗുപ്റ്റില്‍. 17 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഗുപ്റ്റില്‍ പക്ഷേ ബ്രൌണിന്റെ പന്തില്‍ കുറാന്റെ കൈകളിലൊതുങ്ങി. ഇതിന് പിന്നാലെ ഓപ്പണിങ് താരം മണ്‍റോ രണ്ടക്കം കാണാതെ പുറത്തായി. പിന്നാലെയെത്തിയ സെഫെര്‍ട്ടും ഏഴു റണ്‍സെടുത്ത് മടങ്ങി. പിന്നീടാണ് ഗ്രാന്‍ഡ്ഹോമിന്റെ രക്ഷാപ്രവര്‍ത്തനം. വിക്കറ്റ് നഷ്ടപ്പെടുത്താതെ ടെയ്‍ലറെ കൂട്ടുപിടിച്ച് ഗ്രാന്‍ഡ്ഹോം റണ്‍വേട്ട തുടര്‍ന്നു. ടീം ടോട്ടല്‍ 100 കടത്തിയ ശേഷമാണ് ഗ്രാന്‍ഡ്ഹോം കീഴടങ്ങിയത്. 35 പന്തില്‍ നിന്ന് 55 റണ്‍സാണ് ഗ്രാന്‍ഡ്ഹോം അടിച്ചുകൂട്ടിയത്. വൈകാതെ 27 റണ്‍സെടുത്ത ടെയ്‍ലറും കളമൊഴിഞ്ഞു. അവസാന ഓവറുകളില്‍ നീഷമും സാന്റ്നറും ചേര്‍ന്ന് നടത്തിയ ആക്രമണമാണ് കിവീസിനെ 180 ല്‍ എത്തിച്ചത്.

ഇംഗ്ലണ്ടിനെ വീഴ്ത്തി കിവീസ്

വിജയലക്ഷ്യമായ 181 ലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. ഓപ്പണര്‍ ടോം ബണ്ടനെ ആദ്യം തന്നെ നഷ്ടമായി. 18 റണ്‍സായിരുന്നു സമ്പാദ്യം. പിന്നീട് ഇംഗ്ലണ്ട് ക്രീസില്‍ താളം കണ്ടെത്തി. രണ്ടാം വിക്കറ്റില്‍ മലനും വിനസും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 34 പന്തില്‍ നിന്ന് 55 റണ്‍സ് അടിച്ചെടുത്ത മലന്‍ വീണെങ്കിലും ഇംഗ്ലണ്ട് കുലുങ്ങിയില്ല. വിനസും നായകന്‍ മോര്‍ഗനും ചേര്‍ന്ന് പോരാട്ടം തുടര്‍ന്നു. എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 49 റണ്‍സില്‍ പൊളിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിഞ്ഞു. 18 റണ്‍സെടുത്ത മോര്‍ഗനാണ് വീണത്. പിന്നീടങ്ങോട്ട് വിക്കറ്റ് വീഴ്ച മലവെള്ളപ്പാച്ചില്‍ പോലെയായിരുന്നു. മോര്‍ഗനെ പിന്തുടര്‍ന്നെത്തിയ ബില്ലിങ്സ് ഒരു റണ്‍ മാത്രമെടുത്ത് കൂടാരം കയറിയതിന് പിന്നാലെ വിനസും മടങ്ങി. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ വെച്ചായിരുന്നു വിനസിന്റെ വീഴ്ച. പിന്നാലെയെത്തിയ കുറാനും ഗ്രെഗറിയുമൊക്കെ രണ്ടക്കം കാണാതെ പാഡഴിച്ചതോടെ ഇംഗ്ലണ്ട് അനിവാര്യമായ തോല്‍വിയും വഴങ്ങി. കിവീസിന് വേണ്ടി ഫെര്‍ഗൂസനും ടിക്നെറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മലന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയത് സോഥിയായിരുന്നു.