LiveTV

Live

Cricket

ഇന്ത്യ– ബംഗ്ലാദേശ് ആദ്യ ട്വന്റി20 ഇന്ന്; സഞ്ജു സാംസണ് സാധ്യത

മലയാളി താരം സഞ്ജു സാംസണെ ടീമിലുള്‍പ്പെടുത്തിയേക്കുമെന്ന സൂചനയും രോഹിത് നല്‍കി. പിച്ചിലെ സാഹചര്യം കണക്കിലെടുത്താകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം

ഇന്ത്യ– ബംഗ്ലാദേശ് ആദ്യ ട്വന്റി20 ഇന്ന്; സഞ്ജു സാംസണ് സാധ്യത

ഇന്ത്യ - ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ട്വന്റി-ട്വന്റി മത്സരം ഇന്ന്. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു കളിക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയതോടെ ആവേശത്തിലാണ് കേരളത്തിലെ ആരാധകര്‍. രാത്രി 7 മണിക്കാണ് മത്സരം.

ട്വന്റി-ട്വന്റി ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പരീക്ഷണങ്ങള്‍ക്കുള്ള വേദിയായാണ് ഇന്ത്യ പരമ്പരയെ കാണുന്നത്. യുവതാരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കുമെന്ന് നായകന്‍ വ്യക്തമാക്കിക്കഴിഞ്ഞു. മലയാളി താരം സഞ്ജു സാംസണെ ടീമിലുള്‍പ്പെടുത്തിയേക്കുമെന്ന സൂചനയും രോഹിത് നല്‍കി. പിച്ചിലെ സാഹചര്യം കണക്കിലെടുത്താകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

പ്രധാന പേസര്‍മാരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്, ഖലീല്‍ അഹമ്മദ്, ഷര്‍ദുല്‍ ഠാക്കൂര്ഡ, ദീപക് ചഹാര്‍, എന്നിവരാണ് ടീമിലുള്ള പേസര്‍മാര്‍, യശ്വേന്ത്ര ചഹല്‍ ടീമില്‍ തിരിച്ചെത്തിയേക്കും. പരിക്കും വിലക്കും മൂലം നട്ടംതിരിയുകയാണ് സന്ദര്‍ശകര്‍, ക്യാപ്റ്റന്‍ ഷാക്കിബുല്‍ ഹസന് വിലക്ക് മൂലം കളിക്കാനാവില്ല, തമിം ഇഖ്ബാലും സൈഫുദ്ദീനും പരിക്കിന്റെ പിടിയിലുമാണ്, യുവനിരയുടെ കരുത്തില്‍ ഇന്ത്യയെ പിടിച്ചുകെട്ടാമെന്നാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ.