LiveTV

Live

Cricket

ഒറ്റക്കയ്യില്‍ പറന്ന് ക്യാച്ച്... ഹര്‍മന്‍പ്രീതിന്റെ വീഡിയോ വൈറല്‍

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു കാണികളെ വിസ്മയിപ്പിച്ച ഹര്‍മന്‍പ്രീതിന്റെ പറക്കും ക്യാച്ച്. സ്റ്റെഫാനി ടെയ്‍ലറായിരുന്നു ക്രീസില്‍. 

ഒറ്റക്കയ്യില്‍ പറന്ന് ക്യാച്ച്... ഹര്‍മന്‍പ്രീതിന്റെ വീഡിയോ വൈറല്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ജോണ്ടി റോഡ്സ് താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് ഹര്‍മന്‍പ്രീത് കൌര്‍. ബൌണ്ടറി മുകളിലൂടെ പറക്കുമായിരുന്ന പന്താണ് ഒറ്റക്കയ്യില്‍ ഹര്‍മന്‍പ്രീത് ചാടിപിടിച്ചത്. ക്രിക്കറ്റ് ലോകത്തെ എക്കാലത്തേയും മികച്ച ക്യാച്ചുകളിലൊന്ന് എന്ന് നിസംശയം പറയാന്‍ കഴിയുന്ന ക്യാച്ചായിരുന്നു അത്.

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു കാണികളെ വിസ്മയിപ്പിച്ച ഹര്‍മന്‍പ്രീതിന്റെ പറക്കും ക്യാച്ച്. സ്റ്റെഫാനി ടെയ്‍ലറായിരുന്നു ക്രീസില്‍. അതും കിടിലന്‍ ഫോമില്‍. വിന്‍ഡീസിന്റെ ഇന്നിങ്സ് അവസാനിക്കാന്‍ രണ്ടു ബോളുകള്‍ കൂടി ബാക്കി. 88 റണ്‍സുമായി സെഞ്ച്വറിയിലേക്കുള്ള കുതിപ്പിലായിരുന്നു സ്റ്റെഫാനി. അ‍ഞ്ചാമത്ത് പന്ത് തകര്‍പ്പന്‍ സിക്സര്‍ പറത്തി സ്റ്റെഫാനി സെഞ്ച്വറിയിലേക്കുള്ള അകലം വെറും 6 റണ്‍സ് മാത്രമാക്കി. അവസാന പന്ത് അതേ പോലെ തന്നെ ബൌണ്ടറിക്ക് മുകളിലൂടെ പറത്തി സെഞ്ച്വറി തികയ്ക്കാമെന്നായിരുന്നു സ്റ്റെഫാനിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതാണ് ഹര്‍മന്‍പ്രീതെന്ന സൂപ്പര്‍ഗേള്‍ പറന്നുപിടിച്ചത്. ഇതോടെ സെഞ്ച്വറി എന്ന സ്റ്റെഫാനിയുടെ സ്വപ്നം ഹര്‍മന്‍പ്രീതിന്റെ കൈകളില്‍ ഒതുങ്ങി.