LiveTV

Live

Cricket

എജ്ജാതി!; വിൻഡീസ് ക്യാപ്ടനെ പുറത്താക്കിയ ഇന്ത്യൻ വനിതാ താരത്തിന്റെ ക്യാച്ചിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിനെ മുന്നിൽനിന്നു നയിച്ച സ്‌റ്റെഫാനി സെഞ്ച്വറി കരസ്ഥമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു വായുവിൽ ഹർമൻപ്രീതിന്റെ മായാജാലം.

എജ്ജാതി!; വിൻഡീസ് ക്യാപ്ടനെ പുറത്താക്കിയ ഇന്ത്യൻ വനിതാ താരത്തിന്റെ ക്യാച്ചിൽ കയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവുംമികച്ച ബാറ്റർമാരിലൊരാളാണ് ഹർമൻപ്രീത് കൗർ. 2017-ൽ അർജുന അവാർഡ് നേടിയ മുപ്പതുകാരി പക്ഷേ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ബാറ്റിംഗ് പെർഫോമൻസിന്റെ പേരിലല്ല, മറ്റൊരു ബാറ്റിംഗ് അവസാനിപ്പിച്ച കിടിലൻ ക്യാച്ചിന്റെ പേരിലാണ്. ഇന്ത്യൻ വനിതകളും വെസ്റ്റ് ഇൻഡീസ് വനിതകളും തമ്മിലുള്ള ഏകദിന മത്സരത്തിലാണ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വിൻഡീസ് ക്യാപ്ടൻ സ്റ്റെഫാനി ടെയ്‌ലറിനെ പറന്നെടുത്ത ക്യാച്ചിൽ പുറത്താക്കി ഹർമൻപ്രീത് സോഷ്യൽ മീഡിയയുടെ താരമായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിൻഡീസിനെ മുന്നിൽനിന്നു നയിച്ച സ്‌റ്റെഫാനി സെഞ്ച്വറി കരസ്ഥമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു വായുവിൽ ഹർമൻപ്രീതിന്റെ മായാജാലം. ഏക്താ ബിഷ്ത് എറിഞ്ഞ 50-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സറിനു പുറത്തി സ്റ്റെഫാനി വ്യക്തിഗത സ്‌കോർ 94-ലെത്തി.

ശേഷിക്കുന്ന ഒരേയൊരു പന്ത് സിക്‌സറിനു പറത്തിയാൽ വിൻഡീസ് ക്യാപ്ടന് മൂന്നക്കം കാണാം. ഓഫ്സ്റ്റംപിന് പുറത്തുവന്ന പന്തിനെ ക്രീസിനു പുറത്തേക്കിറങ്ങി സ്റ്റെഫാനി ആഞ്ഞുപ്രഹരിച്ചപ്പോൾ എല്ലാവരും കരുതിയത് അവർ ആ ലക്ഷ്യം കണ്ടു എന്നാണ്. പക്ഷേ, പന്ത് അതിർത്തിവര കടക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ, ലോംഗ് ഓണിൽ നിന്ന് ഓടിയെത്തിയ ഹർമൻ പ്രീതി വായുവിൽ പറന്ന് ഇടതുകയ്യിൽ പന്തൊതുക്കി. സെഞ്ച്വറി ഉറപ്പിച്ച സ്റ്റെഫാനി മാത്രമല്ല, ഇന്ത്യൻ താരങ്ങൾ പോലും അമ്പരന്നുപോയ നിമിഷം.

നിർണായകമായ ക്യാച്ചിലൂടെ ആറ് റൺസ് ഹർമൻപ്രീത് സേവ് ചെയ്‌തെങ്കിലും ഇന്ത്യൻ വനിതകൾ മത്സരത്തിൽ ഒരു റണ്ണിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 225 റൺസ് നേടിയപ്പോൾ ഇന്ത്യ 224 ന് ഓളൗട്ടായി. ജയിക്കാൻ രണ്ട് റൺസ് ആവശ്യമായ അവസാനപന്തിൽ പൂനം യാദവിനെ സ്റ്റാർസി കിംഗിന്റെ കൈകളിലെത്തിച്ച് ഓഫ്‌സ്പിന്നർ അനീസ മുഹമ്മദ് ആതിഥേയർക്ക് വിജയമൊരുക്കുകയായിരുന്നു. അനീസ 46 റൺസിന് അഞ്ചു വിക്കറ്റെടുത്തു.