LiveTV

Live

Cricket

ആസ്‌ട്രേലിയയെ വിറപ്പിക്കാന്‍ പതിനാറുകാരനെ ടീമിലെടുത്ത് പാകിസ്താന്‍ 

ആസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന പരമ്പരയിലാണ് പരിശീലകന്‍ മിസ്ബാഹുല്‍ ഹഖ് സര്‍പ്രൈസ് താരം എന്ന നിലയില്‍ നസീം ഷായെ ഉള്‍പ്പെടുത്തിയത്.

ആസ്‌ട്രേലിയയെ വിറപ്പിക്കാന്‍ പതിനാറുകാരനെ ടീമിലെടുത്ത് പാകിസ്താന്‍ 

പേസര്‍മാര്‍ക്ക് ഒട്ടും പഞ്ഞമില്ലാത്തതാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പ്രത്യേകത. വഖാര്‍ യൂനുസും വസീം അക്രമും മുഹമ്മദ് ആമിറും നിറഞ്ഞാടിയ നിരയിലേക്കിതാ ഒരു സ്‌കൂള്‍ പയ്യന്‍ എത്തുന്നു. പേര് നസീം ഷാ. വയസ് പതിനാറ്. ആസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന പരമ്പരയിലാണ് പരിശീലകന്‍ മിസ്ബാഹുല്‍ ഹഖ് സര്‍പ്രൈസ് താരം എന്ന നിലയില്‍ നസീം ഷായെ ഉള്‍പ്പെടുത്തിയത്.

രണ്ട് ടെസ്റ്റും മൂന്ന് ടി20യുമടങ്ങിയതാണ് പരമ്പര. പേസിനെ അമിതമായി തുണക്കുന്ന ആസ്‌ട്രേലിയന്‍ പിച്ചില്‍ നസീമിന് തിളങ്ങാനാവുമെന്നാണ് മിസ്ബാഹുല്‍ ഹഖ് കണക്കുകൂട്ടുന്നത്. ഒരു ഓവറിലെ എല്ലാ പന്തും മികച്ച വേഗത്തോടെ എറിയുക എന്നത് നസീമിന്റെ മികവാണ്, ആസ്‌ട്രേലിയയിലെ ബൗണ്‍സിനെ തുണയ്ക്കുന്ന പിച്ചുകളില്‍ നസീമിന് തിളങ്ങാന്‍ കഴിയുമെന്നാണ് മിസ്ബാഹുല്‍ ഹഖ് വ്യക്തമാക്കുന്നത്.

ആകെ അഞ്ച് ഫസ്റ്റ്ക്ലാസ് മത്സരങ്ങളെ നസീം കളിച്ചിട്ടുള്ളൂ. നവംബര്‍ 21ന് ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ നസീമിനെ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ആസ്‌ട്രേലിയക്കെതിരെ കളിക്കാനിറങ്ങിയാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഒമ്പാതമത്തെ പ്രായം കുറഞ്ഞ കളിക്കാരനാവാനും നസീമിനാവും.