LiveTV

Live

Cricket

ഇനി ദാദാ യുഗം

ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതു യുഗം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ. 

ഇനി ദാദാ യുഗം

ബി.സി.സി.ഐ അധ്യക്ഷനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലി അധികാരമേറ്റു. ഇന്ന് ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സമിതി ചുമതലയേറ്റത്. സെക്രട്ടറിയായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ്ഷായും വൈസ് പ്രസിഡന്റായി മാഹിം വര്‍മയും അധികാരമേറ്റു. ഇന്ന് അധികാരം കൈമാറുന്ന വിനോദ് റായി അധ്യക്ഷനായ ബി.സി.സി.ഐയുടെ താല്‍ക്കാലിക ഭരണസമിതിയോട് ഓഫീസ് ഒഴിയാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.

ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പുതു യുഗം തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും പ്രതിഭ തെളിയിച്ചിട്ടുള്ള ഗാംഗുലി ഇതിനകം തന്നെ രാജ്യത്തെ ക്രിക്കറ്റ് ബോർഡ് മേധാവിയെന്ന നിലയിൽ തന്റെ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാർക്ക് നല്ലൊരു ശമ്പള ഘടന എന്നത് ഗാംഗുലി മുന്നോട്ടുവെക്കുന്നുണ്ട്. 65 വർഷത്തിനിടെ ബി.സി.സി.ഐ അധ്യക്ഷ പദവിയിലേക്ക് എത്തുന്ന ആദ്യ ക്രിക്കറ്റ് താരം ആയിരിക്കും ഗാംഗുലി.

രാജ്യത്തെ മുഴുവന്‍ സംസ്ഥാന അസോസിയേഷനുകളുടെയും പിന്തുണയോടെ എത്തിയ ഗാംഗുലിയുടെ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ ഏകകണ്ഠമായിരുന്നു. ദേശീയ ടീമിനെ നയിച്ച ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായ ഗാംഗുലി തന്റെ പുതിയ ഇന്നിംഗ്സ് ഇന്ന് ആരംഭിക്കുമ്പോള്‍ അതൊരു പുതു യുഗത്തിലേക്കുള്ള വാതില്‍ ആയിരിക്കും. കാരണം ഗാംഗുലിക്ക് ക്രിക്കറ്റ് ഭരണം അത്ര പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ അഞ്ച് വർഷമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ദാദ.