LiveTV

Live

Cricket

‘നോക്കൂ ആരാണ് ഇവിടെ’ 

നാലാം ദിനമായ ഇന്ന് രാവിലെയാണ് ധോണി ടീം ഇന്ത്യക്കൊപ്പം ചേര്‍ന്നത്. മറ്റൊരു നാട്ടുകാരനായ ഷഹബാസ് നദീമുമൊത്ത് ധോണി സംസാരിക്കുന്ന ഫോട്ടോയാണ് ബി.സി.സി.ഐ ട്വീറ്റ് ചെയ്തത്.

‘നോക്കൂ ആരാണ് ഇവിടെ’ 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര ജയം ആഘോഷിക്കാന്‍ നാട്ടുകാരന്‍ കൂടിയായ മഹേന്ദ്ര സിങ് ധോണിയും. നാലാം ദിനമായ ഇന്ന് രാവിലെയാണ് ധോണി ടീം ഇന്ത്യക്കൊപ്പം ചേര്‍ന്നത്. മറ്റൊരു നാട്ടുകാരനായ ഷഹബാസ് നദീമുമൊത്ത് ധോണി സംസാരിക്കുന്ന ഫോട്ടോയാണ് ബി.സി.സി.ഐ ട്വീറ്റ് ചെയ്തത്. നോക്കൂ ആരാണ് ഇവിടെ എന്ന അടിക്കുറിപ്പോടെയായിരുന്നു ബി.സി.സി.ഐയുടെ ട്വീറ്റ്.

ആദ്യമായി അവസരം ലഭിച്ച നദീം മികവ് പുറത്തെടുത്തിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റാണ് നദീം വീഴ്ത്തിയത്. ഇന്ന് കളി അവസാനിപ്പിച്ചതും നദീമായിരുന്നു. റാഞ്ചി ടെസ്റ്റ് ആരംഭിക്കുമ്പോള്‍ ധോണിയുടെ സാന്നിധ്യം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്.

എന്നാല്‍ നാലാം ദിനം മാത്രമാണ് ധോണി പ്രത്യക്ഷപ്പെട്ടത്. ലോകകപ്പിന് ശേഷം താന്‍ ധോണിയുമായി സംസാരിച്ചിട്ടില്ലെന്ന് പരിശീലകന്‍ രവിശാസ്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. അതിനിടെ സൈനിക സേവനത്തിന്റെ ഭാഗമാവുകയും ചെയ്തു. ധോണി വിരമിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടിനും വന്‍ പ്രചാരണമാണ് ലഭിച്ചത്. എന്നാല്‍ അത്തരം വാര്‍ത്തകളോടൊന്നും ധോണി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ബഹുദൂരം മുന്നില്‍ 
Also Read

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ ബഹുദൂരം മുന്നില്‍ 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരുകയായിരുന്നു. റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ-497-9, ദക്ഷിണാഫ്രിക്ക: 162,133. ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം.