LiveTV

Live

Cricket

‘ക്രിക്കറ്റ് ലോകം ഒരുമിച്ച് പറയുന്നു, ഇതു പോലൊരു ക്യാച്ച് സ്വപ്നങ്ങളില്‍ മാത്രം’ വീഡിയോ കാണാം

നദീമിന്‍റെ ആദ്യ പന്ത് തന്നെ ആക്രമിച്ച് കളിക്കാന്‍ ഒരുങ്ങിയ എന്‍ഗിഡിയുടെ ടൈമിങ്ങ് തെറ്റി

‘ക്രിക്കറ്റ് ലോകം ഒരുമിച്ച് പറയുന്നു, ഇതു പോലൊരു ക്യാച്ച് സ്വപ്നങ്ങളില്‍ മാത്രം’ വീഡിയോ കാണാം

ദക്ഷിണാഫ്രിക്കയെ തറ പറ്റിച്ച് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. പരമ്പര തൂത്തുവാരി മറ്റു ടീമുകളേക്കാള്‍ ഒരുപാട് മുന്നിലെത്തിയ കോഹ്‍ലിപ്പടയില്‍ ഇന്ന് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് സ്പിന്നര്‍ ഷഹബാസ് നദീമാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും ഇന്ന് പിഴുതെറിഞ്ഞത് നദീമാണ്. ദക്ഷിണാഫ്രിക്കന്‍ നിരയിലെ അവസാന വിക്കറ്റായ ലുങ്കി എന്‍ഗിഡിയെ പുറത്താക്കിയ ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്ങായുള്ളത്.

നദീമിന്‍റെ ആദ്യ പന്ത് തന്നെ ആക്രമിച്ച് കളിക്കാന്‍ ഒരുങ്ങിയ എന്‍ഗിഡിയുടെ ടൈമിങ്ങ് തെറ്റി. പന്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍റില്‍ നില്‍ക്കുന്ന സഹതരാം ആന്‍‍റിച്ച് നോര്‍ച്ചെയുടെ തോളില്‍ തട്ടി തെറിച്ചു. ഭാഗ്യമെന്ന് പറയട്ടെ, ആ പന്ത് നേരെ വന്ന് പെട്ടത് നദീമിന്‍റെ കൈകളിലായിരുന്നു. ഉടനെ തന്നെ അദ്ദേഹം അപ്പീല്‍ വിളിക്കുകയും അംപയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു. ഇതുപോലൊരു ക്യാച്ച് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായിരുന്നെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ആദ്യ ടെസ്റ്റില്‍ തന്നെ രണ്ട് ഇന്നിങ്സുകളിലുമായി നദീം നാല് വിക്കറ്റുകളും വീഴ്ത്തി.

റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ-497-9, ദക്ഷിണാഫ്രിക്ക: 162,133. ആദ്യ രണ്ട് ടെസ്റ്റിലും ആധികാരികമായിട്ടായിരുന്നു ഇന്ത്യയുടെ ജയം.