LiveTV

Live

Cricket

ബി.സി.സി.ഐ തെരഞ്ഞെടുപ്പ്; സംസ്ഥാന അസോസിയേഷനുകളുടെ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബി.സി.സി.ഐ തെരഞ്ഞെടുപ്പ്; സംസ്ഥാന അസോസിയേഷനുകളുടെ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബി.സി.സി.ഐ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനടക്കം ചില സംസ്ഥാന അസോസിയേഷനുകൾ കോടതി വിധിയെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്ന് ബി.സി.സി.ഐ ഇടക്കാല സമിതി അധ്യക്ഷൻ വിനോദ് റായ് പരാതി ഉന്നയിച്ചിട്ടുണ്ട്.

പ്രായപരിധി അടക്കം കാര്യങ്ങളിൽ ഇന്ന് വ്യക്‌തത വരുത്താനാണ് ശ്രമം. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഒക്ടോബർ ഇരുപത്തിയൊന്നിന് നിശ്ചയിച്ച ബി.സി.സി.ഐ തെരഞ്ഞെടുപ്പ് 23 ലേക്ക് മാറ്റിയത്.