LiveTV

Live

Cricket

വെളിച്ചക്കുറവ് കളി മുടക്കി; ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി ജിഡിയെ സിക്സര്‍ പറത്തിയാണ് രോഹിത് തന്റെ വെടിക്കെട്ട് ഇരട്ട ശതകം തികച്ചത്. തരിമ്പ് പോലും സമ്മര്‍ദം ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു രോഹിതിന്റെ ആ സിക്സര്‍. 

വെളിച്ചക്കുറവ് കളി മുടക്കി; ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറിനെതിരേ ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ച. ഒന്നാമിന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യക്കെതിരേ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കയ്ക്ക്. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ അഞ്ചോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് റണ്‍സാണെടുത്തത്. ഒരു റണ്ണെടുത്ത ഫാഫ് ഡുപ്ലെസിയും റണ്ണൊന്നുമെടുക്കാതെ സുബൈര്‍ ഹംസയുമാണ് ക്രീസില്‍. റണ്ണൊന്നുമെടുക്കാത്ത ഡീന്‍ എഡ്ഗാറും നാലു റണ്‍ മാത്രമെടുത്ത ക്വിന്റണ്‍ ഡി കോക്കുമാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. എഡ്ഗാറിനെ ഷമിയും ഡി കോക്കിനെ ഉമേഷ് യാദവുമാണ് മടക്കിയത്.

നേരത്ത രോഹിത് ശർമ തന്റെ കന്നി ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. 249 പന്തിൽ നിന്നാണ് രോഹിത് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ ഇരട്ട ശതകം കുറിച്ചത്. ഒരൊറ്റ ടെസ്റ്റ് പരമ്പരയിൽ തന്നെ 150-ൽ അധികം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണര്‍ എന്ന വിശേഷണവും ഇനി ഇന്ത്യയുടെ ഹിറ്റ്മാന് സ്വന്തം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനുമാണ് രോഹിത് ശര്‍മ.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി ജിഡിയെ സിക്സര്‍ പറത്തിയാണ് രോഹിത് തന്റെ വെടിക്കെട്ട് ഇരട്ട ശതകം തികച്ചത്. തരിമ്പ് പോലും സമ്മര്‍ദം ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു രോഹിതിന്റെ ആ സിക്സര്‍. ഓഫ് സ്പിന്നർ ഡെയ്ൻ പീഡിനെ സിക്സര്‍ പറത്തിയായിരുന്നു നേരത്തെ രോഹിത് സെഞ്ച്വറി തികച്ചതും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 500 റൺസില്‍ കൂടുതല്‍ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനും ഈ 32 കാരനാണ്. 1996/97 ൽ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ 388 റൺസായിരുന്നു മുമ്പത്തെ മികച്ച നേട്ടം.

ഒന്നാം ദിനത്തിലെ തകർച്ചയിൽ നിന്ന് ഇന്ത്യയുടെ രക്ഷകരായത് രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമായിരുന്നു. ഇരുവരും ചേര്‍ന്ന് 267 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഉയര്‍ത്തിയത്. 255 പന്തില്‍ നിന്ന് 212 റണ്‍സ് നേടിയ രോഹിതിന് ഒടുവില്‍ റബാദയുടെ പന്തിലാണ് വിക്കറ്റ് നഷ്ടമായത്. 28 ബൌണ്ടറികളും ആറ് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്സ്.