LiveTV

Live

Cricket

ഇതാണ് ഭാഗ്യം; ഷഹബാസ് നദീം ഇന്ത്യയുടെ 296ാം ടെസ്റ്റ് കളിക്കാരനായതിങ്ങനെ...

കാര്യങ്ങള്‍ അനുകൂലമായതോടെ ടീം ഇന്ത്യയുടെ വാതില്‍ തുറക്കപ്പെട്ടെന്ന് മാത്രമല്ല അന്തിമ ഇലവനില്‍ അവസരവും ലഭിച്ചു. ഇനി നദീം എറിഞ്ഞുതെളിയിക്കണം,അതിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് വരെ കാത്തിരിക്കാം.

ഇതാണ് ഭാഗ്യം; ഷഹബാസ് നദീം ഇന്ത്യയുടെ 296ാം ടെസ്റ്റ് കളിക്കാരനായതിങ്ങനെ...

ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 296ാമത്തെ കളിക്കാരനാണ് ജാര്‍ഖണ്ഡുകാരനായ ഷഹബാസ് നദീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ടെസ്റ്റില്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരന്‍ കൂടിയായ നദീം ടീമില്‍ ഇടം നേടുന്നത്. ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ സ്പിന്‍ ബൌളറായ നദീം ഉള്‍പ്പെട്ടിരുന്നില്ല. കുല്‍ദീപ് യാദവായിരുന്നു ടീമിലുണ്ടായിരുന്നത്. എന്നാല്‍ തോളിന് പരിക്കേറ്റ കുല്‍ദീപിന് കളിക്കാനാവില്ലെന്നുറ പ്പായതോടെയാണ് നാട്ടുകാരനെ ടീമിലെടുക്കുന്നത്.

ഇതാണ് ഭാഗ്യം; ഷഹബാസ് നദീം ഇന്ത്യയുടെ 296ാം ടെസ്റ്റ് കളിക്കാരനായതിങ്ങനെ...

296ാമത്തെ കളിക്കാരന്‍ എന്നതല്ല നദീമിനെ വ്യത്യസ്തമാക്കുന്നത്, ടീമിലെത്തിയ വഴിയാണ്. ഇശാന്തിന് വിശ്രമം അനുവദിച്ചതും പകരക്കാരനാവേണ്ടിയിരുന്ന കുല്‍ദീപിന് പരിക്കേറ്റതുമാണ് നദീമിന് വഴിതെളിഞ്ഞത്. മാത്രമല്ല തന്റെ നാട്ടിലാണ് കളി എന്നതും വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനവും വഴി എളുപ്പമാക്കി. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് നദീമിന്റെ പേരില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 110 മത്സരങ്ങളില്‍ നിന്നായി നദീം വീഴ്ത്തിയത് 424 വിക്കറ്റുകള്‍.

64 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നായി 42 വിക്കറ്റുകളും സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടു രഞ്ജി സീസണില്‍ 50ലേറെ വിക്കറ്റുകള്‍ വീഴ്ത്തിയെന്ന റെക്കാേര്‍ഡും നദീമിന്റെ പേരിലുണ്ട്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഈ റെക്കോര്‍ഡ് 2015-16, 2016-17 സീസണുകളിലാണ് നദീം സ്വന്തമാക്കിയത്. അടുത്തിടെ സമാപിച്ച രാജസ്ഥാന്‍-ജാര്‍ഖണ്ഡ് വിജയ് ഹസാരെ ട്രോഫിയില്‍ പത്ത് റണ്‍സ് വിട്ടുകൊടുത്ത് എട്ടു വിക്കറ്റ് കൂടി വീഴ്ത്തിയതോടെ ടീം ഇന്ത്യയിലേക്കുള്ള വഴി എളുപ്പമായി.

ഇതാണ് ഭാഗ്യം; ഷഹബാസ് നദീം ഇന്ത്യയുടെ 296ാം ടെസ്റ്റ് കളിക്കാരനായതിങ്ങനെ...

ഇന്ത്യന്‍ എ ടീമില്‍ സാന്നിധ്യമാണെങ്കിലും സീനിയര്‍ ടീമിലേക്കുള്ള പ്രവേശം അകലത്തില്‍ തന്നെയായിരുന്നു. നിലവിലുള്ളവരുടെ ഫോം തന്നെയായിരുന്നു ഈ 30കാരന് സീനിയര്‍ ടീമിലേക്കുള്ള പ്രവേശം വൈകിയത്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അനുകൂലമായതോടെ ടീം ഇന്ത്യയുടെ വാതില്‍ തുറക്കപ്പെട്ടെന്ന് മാത്രമല്ല അന്തിമ ഇലവനില്‍ അവസരവും ലഭിച്ചു. ഇനി നദീം എറിഞ്ഞുതെളിയിക്കണം, അതിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് വരെ കാത്തിരിക്കാം.