LiveTV

Live

Cricket

സെഞ്ച്വറിക്ക് തൊട്ടുമുമ്പ് മഴ; ക്രീസിലുള്ള രോഹിതിന്റെ കമന്റ് ഇങ്ങനെ...

വ്യക്തിഗത സ്കോർ 95ൽ നിൽക്കെ 45ാം ഓവറിലാണ് മഴ ചാറാൻ തുടങ്ങിയത്

സെഞ്ച്വറിക്ക് തൊട്ടുമുമ്പ് മഴ; ക്രീസിലുള്ള രോഹിതിന്റെ കമന്റ് ഇങ്ങനെ...

ഉഗ്രൻ ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം സെഞ്ച്വറി കുറിച്ചിരിക്കുകയാണ് താരമിപ്പോൾ. മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ബാറ്റിങിനിടെ മഴ മൂലമുള്ള വെളിച്ചക്കുറവ് വന്നപ്പോൾ ക്രീസിൽ വെച്ചുള്ള രോഹിത് ശർമയുടെ പ്രതികരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വ്യക്തിഗത സ്കോർ 95ൽ നിൽക്കെ 45ാം ഓവറിലാണ് മഴ ചാറാൻ തുടങ്ങിയത്. നോൺ സ്ട്രെെക്കിങ് എൻഡിലുണ്ടായിരുന്ന രോഹിത് മാനം നോക്കി നിരാശയോടെ ‘നോട്ട് നൗ നോട്ട് നൗ’ എന്ന് പറയുന്നതിന്റെ വീഡിയോ ആണ് വെെറലായത്. എന്നാൽ സെഞ്ച്വറി കടക്കാൻ വലിയ മെനക്കേട് രോഹിതിനുണ്ടായില്ല. ഡെയ്ൻ പിഡ്തിന്റെ പന്ത് ലോങ് ഓഫിലേക്ക് സിക്സറിന് പറത്തി രോഹിത് നൂറക്കം തികക്കുകയും ചെയ്തു.