LiveTV

Live

Cricket

വീണ്ടും രോഹിത്; റാഞ്ചിയില്‍ ‘നിവര്‍ന്ന്’ ടീം ഇന്ത്യ  

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സിലെത്തി

വീണ്ടും രോഹിത്; റാഞ്ചിയില്‍ ‘നിവര്‍ന്ന്’ ടീം ഇന്ത്യ  

തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സിലെത്തി. അര്‍ദ്ധ സെഞ്ച്വറികളുമായി രോഹിത് ശര്‍മ്മ(77) അജിങ്ക്യ രഹാനെ(50) എന്നിവരാണ് ക്രീസില്‍. 39ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ രോഹിത്-രഹാനെ സഖ്യമാണ് കരകയറ്റിയത്.

സഖ്യം 111 റണ്‍സിന്റെ കൂട്ടുകെട്ടായി. 119 പന്തില്‍ നിന്നാണ് രോഹിത് 77 റണ്‍സെടുത്തത്. എന്നാല്‍ പതിവില്‍ നിന്ന് ഭിന്നമായി രഹാനെ വേഗത്തിലാണ് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്നത്. 72 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു രഹാനയുടെ അര്‍ദ്ധ സെഞ്ച്വറി. ലഞ്ചിന് മുമ്പ് വരെ കരുതലോടെയായിരുന്നു ഇന്ത്യ ബാറ്റുവീശിയിരുന്നത്. എന്നാല്‍ ലഞ്ചിന് ശേഷം രഹാനെയും രോഹിതും ഗിയര്‍മാറ്റിയതോടെ റണ്‍സ് എത്താന്‍ തുടങ്ങി.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ പത്ത് ഓവറില്‍ തന്നെ ഇന്ത്യയുടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഗര്‍വാളിനെയും പുജാരയേയും കാഗിസോ റബാദ മടക്കിയപ്പോള്‍ നോര്‍ജെയാണ് ഇന്ത്യന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. തുടക്കത്തില്‍ പിച്ചില്‍ നിന്നും ലഭിച്ച ആനുകൂല്യം റബാദ ഉപയോഗപ്പെടുത്തുകയായിരുന്നു. മായങ്ക് അഗര്‍വാള്‍(10) ചേതശ്വര്‍ പുജാര(0) വിരാട് കോഹ്‌ലി(12) എന്നിവരാണ് മടങ്ങിയത്.