LiveTV

Live

Cricket

നിരാശ തീര്‍ക്കാന്‍ ചുവരിലിടിച്ചു, എല്ല് പൊട്ടി; പരമ്പര നഷ്ടം 

അതോടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര മിച്ചലിന് നഷ്ടമാവുമെന്നുറപ്പായി.

നിരാശ തീര്‍ക്കാന്‍ ചുവരിലിടിച്ചു, എല്ല് പൊട്ടി; പരമ്പര നഷ്ടം 

നിരാശ തീര്‍ക്കാന്‍ കൈ ചുവരിലിടിച്ചതിനെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന്റെ എല്ലുകള്‍ പൊട്ടി. അതോടെ പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര മിച്ചലിന് നഷ്ടമാവുമെന്നുറപ്പായി.

ആസ്‌ട്രേലിയന്‍ പ്രാദേശിക ടൂര്‍ണമെന്റായ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ടാസ്മാനിയക്ക് എതിരായ മത്സരത്തിന് ശേഷമാണ് വെസ്റ്റേണ്‍ ആസ്‌ട്രേലിയയുടെ താരമായ മിച്ചല്‍ മാര്‍ഷ് കൈ ചുവരിലിടിച്ചത്. മത്സരത്തില്‍ മിച്ചല്‍ മാര്‍ഷ് 53 റണ്‍സെടുത്ത് തിളങ്ങിയിരുന്നെങ്കിലും ടീമിന് ജയിക്കാനായിരുന്നില്ല.

മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇതിന്റെ നിരാശയിലാണ് താരം കൈ ചുവരിലിടിച്ചത്. അടുത്ത മാസമാണ് പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അതേസമയം മിച്ചലിന്റെ അസാന്നിധ്യം കംഗാരുപ്പടക്ക് കാര്യമായ വെല്ലുവിളിയാവില്ല.