LiveTV

Live

Cricket

ഇനി ബ്രാഡ്മാന്‍ എന്ന ഇതിഹാസവും കിങ് കോഹ്‍ലിക്ക് പിന്നില്‍...

ക്യപ്റ്റനെന്ന നിലയില്‍ ഒമ്പതാം തവണയാണ് കോഹ്‍ലി 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്

ഇനി ബ്രാഡ്മാന്‍ എന്ന ഇതിഹാസവും കിങ് കോഹ്‍ലിക്ക് പിന്നില്‍...

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ഒരുപിടി റെക്കോടുകള്‍ കൂടിയാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങിനിടെ 150 റണ്‍സ് പിന്നിട്ടതോടെ രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോര്‍ഡ് കോഹ്‍ലി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഇരട്ടസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന ബഹുമതിയും കോഹ്‍ലി സ്വന്തം പേരിലെഴുതി.

ക്യാപ്റ്റനെന്ന നിലയില്‍ എട്ട് തവണ 150ന് മുകളില്‍ സ്കോര്‍ ചെയ്ത ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാറ്റ്മാന്‍റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പഴങ്കതയാക്കിയത്. ക്യപ്റ്റനെന്ന നിലയില്‍ ഒമ്പതാം തവണയാണ് കോഹ്‍ലി 150ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ ഏഴാം ഇരട്ട സെഞ്ച്വറി സ്വന്തമാക്ക കോഹ്‍ലി ആറ് വീതം ഇരട്ട സെഞ്വറികള്‍ നേടിയ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിന്‍റെയും വീരേന്ദര്‍ സെവാഗിന്‍റെയും റെക്കോര്‍ഡ് മറികടന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 7000 റണ്‍സ് തികക്കാനും കോഹ്‍ലിക്കായി. ദക്ഷിണാഫ്രക്കക്കെതിരേ 336 പന്തില്‍ രണ്ടു സിക്‌സും 33 ബൗണ്ടറികളുമായി പുറത്താകാതെ 254 റണ്സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്