LiveTV

Live

Cricket

സഞ്ജുവിന് അവസരം നല്‍കണമെന്ന് ഗംഭീര്‍ 

ബി.സി.സി.ഐയെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് ഗംഭീര്‍ സഞ്ജു സാംസണ് അര്‍ഹിച്ച അവസരം നല്‍കണമെന്ന് പറഞ്ഞിരിക്കുന്നത്... 

സഞ്ജുവിന് അവസരം നല്‍കണമെന്ന് ഗംഭീര്‍ 

വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിനത്തില്‍ ഗോവക്കെതിരെ ഇരട്ട സെഞ്ചുറി നേടിയ സഞ്ജു സാസണിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സഞ്ജുവെന്ന പ്രതിഭക്ക് വൈകാതെ അര്‍ഹിക്കുന്ന അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും ഗംഭീര്‍ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

125 പന്തുകളില്‍ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി കുറിച്ചത്. 20 ഫോറുകളും ഒമ്പത് സിക്‌സുകളും സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. മത്സരത്തില്‍ 212 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. 21 ഫോറുകളും 10 സിക്‌സുകളും ഈ കൂറ്റന്‍ ഇന്നിങ്‌സില്‍ ഉള്‍പ്പെടുന്നു. സച്ചിന്‍ ബേബി 135 പന്തുകളില്‍ 127 റണ്‍സും നേടി. ഇരുവരുടേയും ബാറ്റിംങ് മികവില്‍ കേരളം നിശ്ചിത 50 ഓവറില്‍ കേരളം 3ന്377 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടിക്കിറങ്ങിയ ഗോവ 273 റണ്‍സിലൊതുങ്ങിയതോടെ കേരളം മത്സരം 104 റണ്‍സിന് വിജയിക്കുകയും ചെയ്തു.

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ചരിത്രത്തിലാദ്യത്തെ ഇരട്ട സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടുന്ന ഉയര്‍ന്ന സ്‌കോറും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി. മഹേന്ദ്ര സിങ് ധോണിയെ മറി കടന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. ലിസ്റ്റ് എ കരിയറിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു ഇരട്ട സെഞ്ചുറിയാക്കി മാറ്റിയത്.