LiveTV

Live

Cricket

ദാദയെ മറി കടന്ന കോഹ്‍ലി; നായകനായി 50 മത്സരങ്ങള്‍

49 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സൌരവ് ഗാംഗുലിയെയയാണ് കോഹ്‍ലി മറികടന്നത്. ക്യാപ്റ്റന്‍സിയില്‍ മുന്നില്‍ ധോണി

ദാദയെ മറി കടന്ന കോഹ്‍ലി; നായകനായി 50 മത്സരങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് കോഹ‍്‍ലി നായകനായി 50 മത്സരം പൂര്‍ത്തിയാക്കിയത് ക്യാപ്റ്റനായി 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സൌരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോഹ‍്‍ലി മറികടന്നത്. ഇതോടെ 50 ടെസ്റ്റുകളില്‍ നായകനാകുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്‍ലിക്ക് സ്വന്തമായി. 60 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച എം.എസ്. ധോണി മാത്രമാണ് കോഹ്‍ലിക്ക് മുന്നില്‍. 50 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‍ലിക്ക് 29 വിജയങ്ങള്‍ ടീമിനായ് നേടാന്‍ കഴിഞ്ഞു.

2000 മുതല്‍ 2005 വരെ 49 ടെസ്റ്റുകളില്‍ സൗരവ് ഗാംഗുലി ഇന്ത്യയെ നയിച്ചിരുന്നു. 21 വിജയങ്ങളാണ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കൈവരിച്ചത്. 2008 മുതല്‍ 2014 വരെ ഇന്ത്യയെ നയിച്ച ധോണിക്ക് 60 മത്സരങ്ങളില്‍ ക്യാപ്റ്റനാകാന്‍ കഴിഞ്ഞു. 27 ജയങ്ങളാണ് ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയത്.