LiveTV

Live

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; എവേ ജയങ്ങള്‍ക്ക് ഇരട്ടി പോയിന്‍റ് നല്‍കണമെന്ന് കോഹ്‍ലി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്‍റ് കണക്കാക്കുന്ന രീതിയെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; എവേ ജയങ്ങള്‍ക്ക് ഇരട്ടി പോയിന്‍റ് നല്‍കണമെന്ന് കോഹ്‍ലി

ഹോം മാച്ചിനും എവേ മാച്ചിനും ഒരേ പോയിന്‍റ് കണക്കാക്കുന്ന രീതിയില്‍ അതൃപ്തി രേഖപ്പെടുത്തി വിരാട് കോഹ്‍ലി രംഗത്ത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഫ് ഡുപ്ലെസിയും രംഗത്തെത്തിയിരുന്നു.

'എന്നോട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് ടേബിള്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ എവേ വിജയങ്ങള്‍ നേടുന്ന ടീമിന് ഞാന്‍ ഇരട്ടി പോയിന്‍റ് നല്‍കും. ചാമ്പ്യന്‍ഷില്‍ ആദ്യം വരുത്തേണ്ട മാറ്റം ഇതുതന്നെയാണ്. ഒരുപക്ഷേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ എഡിഷനു ശേഷം ഇത്തരത്തില്‍ ഒരു മാറ്റമാണ് ഞാന്‍ കാത്തിരിക്കുന്നത്'', കോഹ്‍ലി പറഞ്ഞു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്‍റ് കണക്കാക്കുന്ന രീതി സങ്കീര്‍ണമാണെന്നായിരുന്നു നേരത്തെ പ്രതികരിച്ച ഡുപ്ലെസിയുടെ അഭിപ്രായം.

നിലവില്‍ ഒരു ടീം വിദേശത്തു നടക്കുന്ന മത്സരത്തില്‍ ജയിച്ചാലും നാട്ടിലെ മത്സരത്തില്‍ ജയിച്ചാലും ഒരേ പോയിന്‍റാണ് കണക്കാക്കുന്നത്. ഇതിനെതിരെയാണ് ക്യാപ്റ്റന്മാര്‍ രംഗത്ത് വന്നിരിക്കുന്നത്.