LiveTV

Live

Cricket

മായങ്ക് അഗര്‍വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1–0ന് മുന്നിലാണ്.

മായങ്ക് അഗര്‍വാളിന് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന മികച്ച നിലയിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയും (63) അജിങ്ക്യ രാഹാനെയുമാണ് (18) ക്രീസില്‍. ഇന്ത്യയുടെ മൂന്നു വിക്കറ്റും വീഴ്ത്തിയത് കാഗിസോ റബാദയാണ്. കോഹ്‍ലി - രഹാനെ കൂട്ടുകെട്ട് 75 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളാണ് ഇന്നത്തെ താരം. 183 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെയാണ് അഗര്‍വാള്‍ ടെസ്റ്റിലെ രണ്ടാം സെഞ്ചുറി കുറിച്ചത്. 195 പന്തില്‍ 16 ഫോറും രണ്ടു സിക്‌സും സഹിതം 108 റണ്‍സെടുത്ത അഗര്‍വാളിനെ കഗീസോ റബാദ പുറത്താക്കി. ചേതേശ്വര്‍ പൂജാര (58), ഓപ്പണര്‍ രോഹിത് ശര്‍മ (14) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

വീരേന്ദര്‍ സേവാഗിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെ തിരെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണറാണ് മായങ്ക് അഗര്‍വാള്‍.

നേരത്തെ, ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഓരോ മാറ്റം വരുത്തി. ഇന്ത്യന്‍ നിരയില്‍ ഹനുമ വിഹാരിക്കു പകരം ഉമേഷ് യാദവ് ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡെയ്ന്‍ പീറ്റിനു പകരം ആന്റിച് നോര്‍ജെയും കളിക്കാനിറങ്ങി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1–0ന് മുന്നിലാണ്.