LiveTV

Live

Cricket

ധോണിയുടെ തിരിച്ചുവരവ് എപ്പോള്‍; രവിശാസ്ത്രിയുടെ മറുപടിയിങ്ങനെ... 

ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ പരിശീലകന്‍ രവിശാസ്ത്രിക്കും വ്യക്തതയില്ല.

ധോണിയുടെ തിരിച്ചുവരവ് എപ്പോള്‍; രവിശാസ്ത്രിയുടെ മറുപടിയിങ്ങനെ... 

ലോകകപ്പ് ക്രിക്കറ്റിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ പരിശീലകന്‍ രവിശാസ്ത്രിക്കും വ്യക്തതയില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ധോണി തന്നെയാണെന്നായിരുന്നു രവിശാസ്ത്രിയുടെ മറുപടി.

ലോകകപ്പിന് ശേഷം താന്‍ ധോണിയെ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ രവിശാസ്ത്രി തിരിച്ചുവരവിനെ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ധോണിയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാളായാണ് ധോണിയുടെ സ്ഥാനമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

ആദ്യം അദ്ദേഹം വീണ്ടും ക്രിക്കറ്റ് കളിച്ചുതുടങ്ങട്ടെ, കാര്യങ്ങള്‍ എങ്ങനെ പോവുന്നു എന്നു നോക്കി നമുക്ക് തീരുമാനിക്കാം. ലോകകപ്പിനുശേഷം അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തിരിച്ചുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം അദ്ദേഹം തീര്‍ച്ചയായും സെലക്ടര്‍മാരെ അറിയിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

ലോകകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ വെസ്റ്റ്ഇന്‍ഡീസ്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്ക പരന്പരയില്‍ നിന്നാണ് ധോണി വിട്ടുനിന്നത്. അതിനിടെ ധോണിയുടെ വിരമിക്കല്‍ ഉടനുണ്ടാകുമെന്ന വാര്‍ത്തകളും പരന്നു.