LiveTV

Live

Cricket

ഹാഷിം അംല വീണ്ടും ബാറ്റേന്തുന്നു 

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിവരുന്നു

ഹാഷിം അംല വീണ്ടും ബാറ്റേന്തുന്നു 

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങിവരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സറെക്ക് വേണ്ടിയാണ് അംല വീണ്ടും ബാറ്റേന്തുന്നത്. താരം ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ആഴ്ചയോടെ കരാര്‍ പൂര്‍ത്തിയാകുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ മിഡില്‍സെക്‌സ്, ഹാംപ്ഷയര്‍ എന്നീ ടീമുകളുടെ പ്രതിനിധികള്‍ അംലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലോകകപ്പിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് അംല അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിരമിക്കലിന് ശേഷം ആദ്യമായാണ് അംല പ്രധാന ടീമിനു വേണ്ടി കളിക്കുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 349 മത്സരങ്ങളാണ് 36കാരനായ അംല ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്. 55 സെഞ്ച്വറികളും 88 അര്‍ദ്ധ സെഞ്ച്വറികളും സ്വന്തമാക്കിയ താരം 18,000 റണ്‍സും മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി കണ്ടെത്തിയിട്ടുണ്ട്.