LiveTV

Live

Cricket

ഫീല്‍ഡര്‍മാരെ ഫ്രെയിം ഔട്ടാക്കി ബോളര്‍മാര്‍! 

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ഇന്നിങ്സിലെ 10 വിക്കറ്റും ഫീല്‍ഡേഴ്സിന്‍റെ സഹായമില്ലാതെ!

ഫീല്‍ഡര്‍മാരെ ഫ്രെയിം ഔട്ടാക്കി ബോളര്‍മാര്‍! 

ഇന്ത്യയുടെ ബൌളര്‍മാര്‍ പന്തെറിയുമ്പോള്‍ ഫീല്‍ഡര്‍മാര്‍ക്കെന്തു കാര്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇനി കുറ്റം പറയാന്‍ പറ്റില്ല! ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്സ് പരിശോദിച്ചു നോക്കിയാല്‍ കാര്യം മനസ്സിലാകും. ദക്ഷിണാഫ്രിക്കയുടെ അവസാന ഇന്നിങ്സിലെ മുഴുവന്‍ വിക്കറ്റും ഫീല്‍ഡര്‍മാരുടെ സഹായമില്ലാതെയാണ് ഇന്ത്യ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ 10 വിക്കറ്റുകളിൽ അഞ്ചെണ്ണം ബൗൾഡായിരുന്നു. അതില്‍ നാലു പേരെയും പുറത്താക്കിയത് മുഹമ്മദ് ഷമിയും, ബാക്കിയുള്ള ഒരു ബൌള്‍ഡ് സ്വന്തമാക്കിയത് ജഡേജയും. ശേഷിക്കുന്ന 5 വിക്കറ്റില്‍ മൂന്നു വിക്കറ്റും എല്‍.ബി.ഡബ്ല്യൂ ആകുകയും ചെയ്തു. പിന്നെയുള്ള രണ്ടു വിക്കറ്റുകളില്‍ ഒന്നിനെ ജഡേജ സ്വന്തം ബോളില്‍ റിട്ടേണ്‍ ക്യാച്ചെടുത്ത പുറത്താക്കി. ഏറ്റവും ഒടുവില്‍ പുറത്തായ റബാദയാകട്ടെ വിക്കറ്റ് കീപ്പറിനു പിടി കൊടുത്താണ് പവനിയനിലേക്ക് മടങ്ങുന്നത്!

ഫീല്‍ഡര്‍മാരെ ഫ്രെയിം ഔട്ടാക്കി ബോളര്‍മാര്‍! 

ആകെ ചുരുക്കത്തില്‍ ബോളര്‍മാര്‍ അരങ്ങുവാണ കളിയില്‍‌ ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരായിപ്പോയി എന്നു തന്നെ പറയാം! സംഗതി എന്തായാലും സോഷ്യല്‍ മീഡിയയില്‍ ആകെ വൈറല്‍ ആയിരിക്കുകയാണ് ഈ കൌതുക കണക്കുകള്‍.