LiveTV

Live

Cricket

നവ മാധ്യമങ്ങളില്‍ പ്രചരിച്ച മരണ വാര്‍ത്തകളെ സിക്സറിനു പറത്തി അഫ്ഗാന്‍ താരം മുഹമ്മദ് നബി

മരിച്ചെന്ന് അഭ്യൂഹം; പ്രതികരണവുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബി.

നവ മാധ്യമങ്ങളില്‍ പ്രചരിച്ച മരണ വാര്‍ത്തകളെ സിക്സറിനു പറത്തി അഫ്ഗാന്‍ താരം മുഹമ്മദ് നബി

നവ മാധ്യമങ്ങളിലൂടെ പ്രചരിച്ച മരണവാര്‍ത്തകളെ സിക്സറിനു പറത്തി അഫ്ഗാന്‍ താരം മുഹമ്മദ് നബി. ബംഗ്ലാദേശിനെയുള്ള ഐതിഹാസിക വിജയത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുഹമ്മദ് നബി പിന്നെയും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. 'അഫ്ഗാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബി മരിച്ചു..! ഇതായിരുന്നു വാര്‍ത്ത,

മുഹമ്മദ് നബിയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പെട്ടെന്ന് ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി, അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതായി നിരവധി ട്വീറ്റുകൾ എത്തി. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മിസ്-ഇ ഐനാക് നൈറ്റ്സും ബോസ്റ്റ് ഡിഫെൻഡേഴ്സും തമ്മിലുള്ള പരിശീലന മത്സരത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കു വെച്ചിരുന്നു. നബി മത്സരത്തില്‍ കളിക്കുന്ന ചിത്രങ്ങളാണ് ക്രിക്കറ്റ് ബോര്‍ഡ് പങ്കു വെച്ചത്. അതോടെ ആരാധകര്‍ ആശ്വാസത്തിലായി, പ്രചരിച്ച നുണകള്‍ക്ക് വിരാമവും!

ഇതിനു ശേഷമാണ് നബി ഈ വിഷയത്തോടു പ്രതികരിച്ചത്. പ്രിയ സുഹൃത്തുക്കളെ, ദൈവത്തിനു നന്ദി, ഞാന്‍ ഇവിടെ സുഖമായിരിക്കുന്നു. ഞാന്‍ മരണപ്പെട്ടതായി ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ആ വാർത്തകളെല്ലാം തന്നെ വ്യാജമാണ്. നന്ദി. നബി ട്വിറ്ററില്‍ കുറിച്ചു.

34 കാരനായ മുഹമ്മദ് നബി 121 ഏകദിന മത്സരങ്ങളും 68 ട്വന്‍റി-20 അന്താരാഷ്ട്ര മത്സരങ്ങളും അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും പരിമിത ഓവര്‍ മത്സരങ്ങളില്‍ മുഹമ്മദ് നബി തുടര്‍ന്നും കളിക്കും. 2017 ജൂലൈയിലാണ് അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവി ലഭിച്ചത്. അതിനു ശേഷം അവർ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു, മൂന്ന് മത്സരങ്ങളിലും മുഹമ്മദ് നബി ടീമിന്‍റെ ഭാഗമായിരുന്നു. എങ്കിലും ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 33 റൺസ് മാത്രമാണ് നബിക്ക് നേടാനായത്. പുറമേ എട്ട് വിക്കറ്റുകളും നേടിയ നബിക്ക് പ്രതീക്ഷിച്ച മികവ് ടെസ്റ്റു മത്സരങ്ങളില്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. വളർന്നു വരുന്ന യുവ ക്രിക്കറ്റേഴ്സിന് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ക്രിക്കറ്റിന്‍റെ വിദൂര ഫോര്‍മാറ്റില്‍ നിന്ന് വിട പറയുകയാണെന്ന് സൂചിപ്പിച്ചു കൊണ്ടാണ് നബി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്.