LiveTV

Live

Cricket

ആഞ്ഞടിച്ച് അശ്വിന്‍; ദക്ഷിണാഫ്രിക്ക ഫോളോ ഓണിലേക്ക്

എല്‍ഗാറും ഡികൊക്കും നടത്തിയ പോരാട്ടത്തിന്‍റെ മുനയൊടിച്ച് അശ്വിന്‍, ദക്ഷിണാഫ്രിക്ക 385/8, അശ്വിന് 5 വിക്കറ്റ്.

ആഞ്ഞടിച്ച് അശ്വിന്‍; ദക്ഷിണാഫ്രിക്ക ഫോളോ ഓണിലേക്ക്

എല്‍ഗാറും ഡികൊക്കും നടത്തിയ പോരാട്ടത്തിന്‍റെ മുനയൊടിച്ച് അശ്വിന്‍, മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 385ഇന് 8 എന്ന നിലയില്‍. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഭേദപ്പെട്ട നിലയിലേക്ക് നീങ്ങിയ ദക്ഷിണാഫ്രിക്കയെ അവസാന സെഷനില്‍ എറിഞ്ഞിട്ട് അശ്വിന്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.

ഓപ്പണര്‍ എല്‍ഗാറിനു പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ക്വിന്‍റണ്‍ ഡികോക്കും സെഞ്ച്വറി നേടിയ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 341 ന് 5 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക‍. കരിയറിലെ 12ആം ടെസ്റ്റ് സെഞ്ച്വറി നേടിയ എല്‍ഗാര്‍ അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹാഫ് ഡുപ്ളെസിക്കൊപ്പവും ആറാം വിക്കറ്റില്‍ ഡീകൊക്കിനൊപ്പവും സെഞ്ച്വറി പാട്ണര്‍ഷിപ്പ് കെട്ടിപ്പടുത്തിരുന്നു.

തുടര്‍ച്ചയായി നേടിയ രണ്ട് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിന്‍റെ പിന്‍ബലത്തില്‍ ലീഡിലേക്ക് കുതിച്ച ദക്ഷിണാഫ്രിക്കയെ അശ്വിന്‍റെ 5 വിക്കറ്റ് നേട്ടം ആണ് തകര്‍ത്തത്. സെഞ്ച്വറി നേടിയ ഓപ്പണര്‍ എല്‍ഗാറിന്‍റെ വിക്കറ്റെടുത്ത ജഡേജയും അശ്വിന് മികച്ച പിന്തുണ കൊടുത്തു. ഇതിനിടെ, ഡീൻ എൽഗാറിനെ ചേതേശ്വർ പൂജാരയുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ടെസ്റ്റിൽ 200 വിക്കറ്റ് പൂർത്തിയാക്കി. 44ആം ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച ജഡേജ, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇടംകയ്യന്‍ ബൌളറുമായ്.