LiveTV

Live

Cricket

രോഹിതിന് വാതില്‍ തുറന്നു കൊടുത്ത് കോഹ്‍ലി, അടഞ്ഞത് അഭ്യൂഹങ്ങളുടെ വാതില്‍

ഡ്രസിങ് റൂമിന്‍റെ വാതിൽക്കൽ കാത്തുനിന്ന് കോഹ‍്‍ലി രോഹിത്തിനെ അനുമോദിക്കുന്നതിന്‍റെ വിഡിയോ ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

രോഹിതിന് വാതില്‍ തുറന്നു കൊടുത്ത് കോഹ്‍ലി, അടഞ്ഞത് അഭ്യൂഹങ്ങളുടെ വാതില്‍

ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റില്‍ ഉ‍ജ്വല സെഞ്ച്വറിയുമായി കളം നിറഞ്ഞ രോഹിത് തിരിച്ച് ഡ്രെസ്സിംഗ് റൂമിലെത്തുമ്പോഴേക്കും ലോകകപ്പ് കാലം തൊട്ടുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് തിരശീല വീണത്. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടന്ന വാര്‍ത്തകള്‍ ലോകകപ്പിന്‍റെ നാള്‍ മുതല്‍ കേട്ടിരുന്നു. എന്നാല്‍ 176 റണ്‍സുമായി ഇന്ത്യന്‍ ഇന്നിംഗ്സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ച രോഹിത് ഇരട്ടസെഞ്ചുറിക്ക് തൊട്ടടുത്ത വെച്ചു പുറത്തായതിന്‍റെ നിരാശയില്‍ പവലിയനിലേക്ക് കയറി വരുമ്പോഴായിരുന്നു ആ സുന്ദരമായ നിമിഷം. രോഹിതിനെ വാതില്‍ക്കല്‍ കാത്തു നിന്ന ക്യാപ്റ്റന്‍ കോഹ്‍ലി തോളത്തു തട്ടി അഭിനന്ദിക്കുന്ന കാഴ്ചയാണ് ആരാധകരുടെ മനസ് കുളിര്‍പ്പിച്ചത്.

ഡ്രസിങ് റൂമിന്‍റെ വാതിൽക്കൽ കാത്തുനിന്ന് കോഹ‍്‍ലി രോഹിത്തിനെ അനുമോദിക്കുന്നതിന്‍റെ വിഡിയോ ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതു പിന്നീട് ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി. നേരത്തെ രോഹിത് സെഞ്ച്വറി തികച്ചപ്പോള്‍ കോഹ്‍ലി എഴുന്നേറ്റു നിന്നു കയ്യടിക്കുന്ന ദൃശ്യങ്ങളും വൈറല്‍ ആയിരുന്നു.

കഴിഞ്ഞ ലോകകപ്പിന് തൊട്ടുപിന്നാലെയാണ് കോഹ്‍ലിയും രോഹിത്തും തമ്മിൽ പടലപ്പിണക്കത്തിലാണെന്ന വാർത്തകൾ സജീവമായത്. കോഹ്‍ലി ഇക്കാര്യം നിഷേധിച്ചിരുന്നു. പക്ഷേ രോഹിത് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.