LiveTV

Live

Cricket

അ‍ഞ്ഞൂറ് കടന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ചയോടെ തുടക്കം

രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ്  എന്ന നിലയിലാണ്. 463 റണ്‍സ് പിന്നിലാണ് ദക്ഷിണാഫ്രിക്ക.

അ‍ഞ്ഞൂറ് കടന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ചയോടെ തുടക്കം

മായങ്ക് അഗർവാളിന്‍റെ കന്നി ഇരട്ട സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ഏഴ് വിക്കറ്റിന് 502 റൺസ് നേടി ആദ്യ ഇന്നിംഗ്സ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഗര്‍വാളിനും രോഹിത് ശര്‍മക്കും ശേഷം ഇന്ത്യന്‍ ഇന്നിംസില്‍ ആര്‍ക്കും കാര്യമായി സംഭാവന ചെയ്യാനായില്ല. ഇന്ത്യന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 30 റണ്‍സുമായി ജഡേജയും ഒരു റണ്‍സുമായി അശ്വിനും ക്രീസിലുണ്ടായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് തകര്‍ച്ചയോടെ തുടക്കം, സ്കോര്‍ബോര്‍ഡ് 14ല്‍ നില്‍ക്കുമ്പോള്‍ ഓപ്പണര്‍ എയ്ഡൻ മാർക്ക്റാമിനെ ക്ലീന്‍ ബൌള്‍ഡാക്കി അശ്വിന്‍ ദക്ഷിണാഫ്രിക്കക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. 16ആം ഓവറില്‍ തീനിസ് ഡി ബ്രൂയിനെ വൃദ്ധിമാന്‍ സാഹയുടെ കൈകളില്‍ എത്തിച്ചു കൊണ്ട് അശ്വിന്‍ പിന്നെയും ആഞ്ഞടിച്ചു. ടീം സ്കോര്‍ 3 റണ്‍സു കൂടി കൂട്ടിച്ചേര്‍ക്കുന്നതിനടെ ഡെയ്ന്‍ പിയറ്റിനെ പൂജ്യത്തിനു പുറത്താക്കി ജഡേജയും രണ്ടാം ദിനത്തിലെ കളി ഇന്ത്യയുടെ വരുതിയിലെത്തിച്ചു.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്.