LiveTV

Live

Cricket

നൂറില്‍ നൂറ്; ടെസ്റ്റിലും ഹിറ്റ്മാന്‍...

നൂറില്‍ നൂറ്; ടെസ്റ്റിലും ഹിറ്റ്മാന്‍...

ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ തന്നെ സെഞ്ച്വറി തികച്ച് ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. 154 പന്തിലാണ് രോഹിത് സെഞ്ച്വറി തികച്ചത്. 4 സിക്സുകളും 10 ഫോറുകളും ഹിറ്റ്മാന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ഒരു ഏകദിനം കളിക്കുന്ന ലാഘവത്തോടെയാണ് രോഹിത് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ടെസ്റ്റില്‍ ഓപ്പണറായി രോഹിതിന് തിളങ്ങാനായാല്‍ ഇന്ത്യയുടെ പല പ്രശ്നങ്ങള്‍ക്കും അത് പരിഹാരമാകും എന്ന് പല ക്രിക്കറ്റ് വിദഗ്ദരും രംഗത്ത് വന്നിരുന്നു. ഇതിനെ ശരി വെക്കുന്ന പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവെച്ചത്. രോഹിതിന്‍റെ കരിയറിലെ നാലാമത്തെ സെഞ്ച്വറിയാണിത്.

ഓപ്പണിങ്ങ് കൂട്ടുകെട്ടില്‍ മായങ്ക് അഗര്‍വാളുമൊത്ത് മികച്ച കൂട്ടുകെട്ടാണ് രോഹിത് കൂട്ടിച്ചേര്‍ത്തത്. ഇരുവരുടെയും മികച്ച പ്രകടനത്തിലൂടെ ആദ്യ ദിനം തന്നെ ഇന്ത്യ മികച്ച നിലയിലാണ്.