LiveTV

Live

Cricket

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍; യുവിക്കും ചിലത് പറയാനുണ്ട്‌...

ക്രിക്കറ്റില്‍ നിന്നും പുറത്ത് പോകണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. തുടര്‍ന്നും കളിക്കണമെന്നാണ് തീരുമാനമെങ്കില്‍ അതിനെ മാനിച്ചേ മതിയാകൂ

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍; യുവിക്കും ചിലത് പറയാനുണ്ട്‌...

ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് വലിയ ചര്‍ച്ചകളാണ് നടന്നുവരുന്നത്. സുനില്‍ ഗവാസ്കര്‍ മുതല്‍ സൌരവ് ഗാംഗുലി വരെ ഇതില്‍ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ ചര്‍ച്ചകളില്‍ തന്‍റെ തീരുമാനം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍; യുവിക്കും ചിലത് പറയാനുണ്ട്‌...

ധോണിയോട് ഇപ്പോള്‍ കാണിക്കുന്നത് നീതികേടാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് വിലമതിക്കാത്ത സംഭാവനകള്‍ നല്‍കിയ, ഏറ്റവും മികച്ച ഇന്ത്യന്‍ നായകനായ അദ്ദേഹത്തോട് ഇങ്ങനെ പെരുമാറരുത്. തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് സമയം വേണം. ക്രിക്കറ്റില്‍ നിന്നും പുറത്ത് പോകണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. തുടര്‍ന്നും കളിക്കണമെന്നാണ് തീരുമാനമെങ്കില്‍ അതിനെ മാനിച്ചേ മതിയാകൂ. എം.എസ് ധോണി ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച ഒരു താരമല്ല. സമയമെടുത്ത് വളര്‍ന്ന അദ്ദേഹം പുറത്ത് പോകണമെങ്കിലും സമയം നല്‍കണം.’ യുവരാജ് പറഞ്ഞു.

ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍; യുവിക്കും ചിലത് പറയാനുണ്ട്‌...

റിഷഭ് പന്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും യുവി മറുപടി നല്‍കി. ‘മഹേന്ദ്ര സിങ് ധോണിയെപ്പോലൊരു കളിക്കാരനുമായി പന്തിനെ താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല. ഓരോ കളിക്കാരന്‍റെയും സ്വഭാവം പഠിച്ചുവേണം ഓരോരുത്തരെയും പരിശീലിപ്പിക്കാന്‍. റിഷഭിനെ ക്രൂശിക്കാന്‍ ആരംഭിച്ചാല്‍ ഒരിക്കലും അദ്ദേഹത്തിനുള്ളിലെ മികച്ച താരത്തെ പുറത്തെടുക്കാനാകില്ല.