LiveTV

Live

Cricket

പന്തിനെ ‘രക്ഷിച്ചെടുക്കാന്‍’ സഹീര്‍ ഖാന്റെ അടുത്തൊരു പ്ലാനുണ്ട്... 

23 റണ്‍സാണ് മൂന്നാമനായി ഇറങ്ങിയ പന്തിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നേടാനായത്.

പന്തിനെ ‘രക്ഷിച്ചെടുക്കാന്‍’ സഹീര്‍ ഖാന്റെ  അടുത്തൊരു പ്ലാനുണ്ട്... 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര സമാപിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളെല്ലാം വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷബ് പന്തിന് നേരെയായിരുന്നു. മോശം ഫോമില്‍ തുടരുന്ന പന്തിനെ പുറത്തിരുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. 23 റണ്‍സാണ് മൂന്നാമനായി ഇറങ്ങിയ പന്തിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നേടാനായത്. ഒരു മത്സരം മഴയെടുത്തിരുന്നു. എന്നാല്‍ പന്തിനെ പിന്തുണക്കുന്നവരും കുറവല്ല.

മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവരാണ് താരത്തിന് ഇനിയും സമയം കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സമയം കൊടുത്താല്‍ മാത്രം പോര പന്തിനെ ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് പറയുന്നത് സഹീര്‍ ഖാനാണ്. പന്തിന്റെ സ്വതസിദ്ധമായ അറ്റാക്കിങ് ശൈലി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്.

പന്തിനെ ‘രക്ഷിച്ചെടുക്കാന്‍’ സഹീര്‍ ഖാന്റെ  അടുത്തൊരു പ്ലാനുണ്ട്... 

ബാറ്റിങ് ലൈനപ്പില്‍ എവിടെയാണോ പന്തിനെ അനിവാര്യമായി വരുന്നത് അവിടെ അദ്ദേഹത്തിന് അവസരം കൊടുക്കണം, അടിച്ചുകളിക്കുക എന്നതാണ് പന്തിന്റെ ശൈലി, ആ ശൈലിക്ക് അനുയോജ്യമായ സ്ഥലത്ത് അദ്ദേഹത്തെ ഉപയോഗപ്പെടുത്തുക, അത്തരത്തില്‍ അദ്ദേഹത്തെ ഉപയോഗപ്പെടുത്തിയാല്‍ ടീമിനും പന്തിനും ഗുണമാവുമെന്നും സഹീര്‍ഖാന്‍ പറയുന്നു.

ടി20യില്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ശേഷമാണ് ബാറ്റിങില്‍ പന്തിന്റെ സ്ഥാനം. ആദ്യ വിക്കറ്റുകള്‍ പെട്ടെന്ന് വീണാല്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തുക എന്നതാവും ഈ പൊസിഷനില്‍ വരുന്ന കളിക്കാരുടെ ഉത്തരവാദിത്വം. എന്നാല്‍ ഈ പൊസിഷനിലെ ഷോട്ട് സെലക്ഷന്‍ പന്തിനെ കുഴിയിലാക്കുകയാണ്. അടിച്ചുകളിക്കേണ്ട ഓപ്പണിങ് സ്ഥാനത്തോ, അല്ലെങ്കില്‍ ഇന്നിങ്‌സിന്റെ അവസാനത്തിലോ പന്തിനെ പരീക്ഷിക്കേണ്ടി വരും.