LiveTV

Live

Cricket

ബുംറക്ക് പകരം വരുന്നത് ഉമേഷ് യാദവ് 

അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്.

ബുംറക്ക് പകരം  വരുന്നത് ഉമേഷ് യാദവ് 

അടുത്ത കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും. പകരം എത്തുന്ന ആളെച്ചൊല്ലിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ചര്‍ച്ച. മറ്റാരുമല്ല ഉമേഷ് യാദവാണ് ബുംറയുടെ പകരക്കാരന്‍. കഴിഞ്ഞ വര്‍ഷം ആസ്‌ട്രേലിയന്‍ പരമ്പരയിലാണ് ഉമേഷ് അവസാനമായി ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിച്ചത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ രണ്ടു വിക്കറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും താരത്തില്‍ നിന്നുണ്ടായില്ല.

ഇന്ത്യക്കായി 41 ടെസ്റ്റുകള്‍ കളിച്ച ഉമേഷ് 119 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഉമേഷ് യാദവിന്റെ ടീം ഇന്ത്യയിലേക്കുള്ള മടക്കം ആരാധകരെ രസിപ്പിച്ചിട്ടില്ല. നിരവധി പേസര്‍മാര്‍ അവസരം കാത്തുനില്‍ക്കെ ശരാശരിക്കാരനായ ഉമേഷിന് എന്തിന് വീണ്ടും അവസരം കൊടുക്കുന്നുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അടുത്ത കാലത്ത് ഉമേഷില്‍ നിന്ന് കാര്യമായ പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബുംറക്ക് പകരം  വരുന്നത് ഉമേഷ് യാദവ് 

ഇന്ത്യയില്‍ നടക്കുന്ന പരമ്പരയായതിനാല്‍ തന്നെ അഭ്യന്തര മത്സരങ്ങളില്‍ മികവ് പുറത്തെടുത്തവരെ പരിഗണിക്കേണ്ടതായിരുന്നു വെന്ന് ഒരുകൂട്ടര്‍ പറഞ്ഞുവെക്കുന്നു. അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ ഇല്ല എന്നതാണ്. ഭുവനേശ്വറിനോളം സ്വിങും വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കും ഉമേഷിനില്ല. മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ് സഖ്യത്തിനാണ് ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ ചുമതല. കുറച്ച് കാലത്തിന് ശേഷമാണ് ഈ പഴയ സഖ്യം ഇന്ത്യന്‍ നിരയിലെത്തുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഒക്ടോബര്‍ രണ്ടിന് ആരംഭിക്കും.

ടീം ഇങ്ങനെ: വിരാട് കോഹ്ലി(നായകന്‍)മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷബ് പന്ത്, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍.