LiveTV

Live

Cricket

‘കോഹ്‍ലിയെ കോപ്പിയടിക്കണമെങ്കില്‍ അത് കളിക്കളത്തില്‍ ചെയ്യണം’ പാക് താരത്തിന്‍റെ ട്വീറ്റിന് ആരാധകരുടെ പൊങ്കാല

സ്വിമ്മിങ് പൂളില്‍ നിന്നും അദ്ദേഹം പകര്‍ത്തി പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം

‘കോഹ്‍ലിയെ കോപ്പിയടിക്കണമെങ്കില്‍ അത് കളിക്കളത്തില്‍ ചെയ്യണം’ പാക് താരത്തിന്‍റെ ട്വീറ്റിന് ആരാധകരുടെ പൊങ്കാല

2019 ലോകകപ്പിന് ശേഷം പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസിന് തിരിച്ചടികളുടെ മേളമാണ്. 2019-2020 വര്‍ഷത്തേക്ക് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പുതുക്കിയ 19 കളിക്കാരുടെ കരാര്‍ പട്ടികയില്‍ അദ്ദേഹം ഇടം നേടിയിട്ടില്ല. ഭീകരാക്രമണം നേരിട്ട ശേഷം ശ്രീലങ്കന്‍ ടീം വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനിലേക്കെത്തുന്ന പ്രധാനപ്പെട്ട പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു.

നിലവില്‍ വെസ്റ്റ് ഇന്‍റീസിലെ കരീബിയന്‍ പ്രിമിയര്‍ ലീഗില്‍ സെന്‍റ് കിറ്റ്സ് & നെവിസ് പാട്രിയേറ്റ്സിനായി കളിക്കുകയാണ് ഹഫീസ്. സ്വിമ്മിങ് പൂളില്‍ നിന്നും അദ്ദേഹം പകര്‍ത്തി പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം.

സെന്‍റ് ലൂസിയയിലെ മനോഹരമായ സൂര്യാസ്തമനം എന്ന ടൈറ്റിലോട് കൂടി ഹോട്ടലിലെ വൈകുന്നേര ദൃശ്യമാണ് ഹഫീസ് പങ്കുവെച്ചത്. എന്നാല്‍ അതിനെതിരെ വിമര്‍ശനവുമായി നിരവധി പാക് ആരാധകരാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ലോകകപ്പ് ടീമില്‍ ഇടം നേടിയിരുന്ന ഹഫീസ് കരീബിയന്‍ ലീഗിലെ പ്രതിബദ്ധത കാരണം മാറ്റിനിര്‍ത്തപ്പെടുകയായിരുന്നെന്ന് പരിശീലകന്‍ മിസ്ബ ഉല്‍ഹഖ് പറഞ്ഞു. അദ്ദേഹം ടീമില്‍ നിന്നും പുറത്ത് പോയിട്ടില്ലെന്നും ടീമിന് ആവശ്യമെങ്കില്‍ അദ്ദേഹം തിരിച്ചുവരുമെന്നും മിസ്ബ കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ കരീബിയന്‍ ലീഗിലും ഹഫീസിന് താളം കണ്ടെത്താനായിട്ടില്ല. ആറ് മത്സരങ്ങളില്‍ നിന്നും വെറും 114 റണ്‍സ് മാത്രമാണ് ഈ 38കാരന് നേടാനായത്. ഓള്‍റൌണ്ടര്‍ കൂടിയായ ഹഫീസിന് വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്.