LiveTV

Live

Cricket

72 പന്തില്‍ ആറ് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 14 റണ്‍സ്; എന്നിട്ടും ടാസ്മാനിയ തോറ്റു... വീഡിയോ

72 പന്തില്‍ ആറ് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 14 റണ്‍സ്; എന്നിട്ടും ടാസ്മാനിയ തോറ്റു... വീഡിയോ

വെസ്റ്റേണ്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ കീഴിലുള്ള മാര്‍ഷ് കപ്പ് ടൂര്‍ണമെന്‍റില്‍ ടാസ്മാനിയക്കെതിരെ നാടകീയ വിജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ വിക്ടോറിയ. ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയ 185 റണ്‍സിന് പുറത്തായതോടെ 50 ഓവര്‍ ക്രിക്കറ്റില്‍ താരതമ്യേന അസാധ്യമല്ലാത്ത ടോട്ടല്‍ പിന്തുടരാന്‍ ടാസ്മാനിയ കളത്തിലിറങ്ങി. കാര്യങ്ങളെല്ലാം ടാസ്മാനിയയുടെ വരുതിയിലായിരുന്നു. 78 റണ്‍സെടുത്ത് മെക്ഡോര്‍മെന്‍റ് ചെയ്സ് എളുപ്പമാക്കി.

എന്നാല്‍, പെട്ടന്നായിരുന്നു കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞത്. മുപ്പത്തിയൊമ്പതാം ഓവര്‍. ജയിക്കാന്‍ വേണ്ടത് 14 റണ്‍സ്. ആറ് വിക്കറ്റുകള്‍ കയ്യിലുണ്ട്. 40 ഓവറുകളില്‍ കളി ജയിച്ചാല്‍ ബോണസ് പോയിന്‍റ് ലഭിക്കും എന്നതിനാല്‍ ആഞ്ഞടിച്ച് കാര്യങ്ങളെല്ലാം പെട്ടന്ന് അവസാനിപ്പിക്കാന്‍ ക്രീസിലുണ്ടായിരുന്ന ബാറ്റ്സ്മാന്മാര്‍ തീരുമാനമെടുത്തു. പക്ഷെ, ടാസ്മാനിയന്‍ ബാറ്റ്സ്മാന്മാരുടെ ആഞ്ഞടികളൊന്നും ഫലം കണ്ടില്ല. പിന്നീട് കണ്ടത് ടാസ്മാനിയ തകര്‍ന്ന് തരിപ്പണമായ 16 പന്തുകള്‍. ഒരു ഘട്ടത്തില്‍ ജയം ഉറപ്പിച്ച ടാസ്മാനിയ 40.4 ഓവറില്‍ 184 റണ്‍സിന് പുറത്ത്. വിക്ടോറിയക്ക് ഒരു റണ്‍സ് ജയം.

Tasmania needed five runs to win from 11 overs with five wickets in hand and then: WW.11W.W1W 😱🤯

Posted by cricket.com.au on Monday, September 23, 2019

ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയക്കായി സതര്‍ലാന്‍റ് 53 റണ്‍സും മാക്സ്‍വെല്‍ 34 റണ്‍സും നേടി. ടാസ്മാനിയക്കായി എലിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടാസ്മാനിയക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച മക്ഡോര്‍മെന്‍റ് 78 റണ്‍സെടുത്തു. കോള്‍മാന്‍, ട്രെമെയിന്‍ എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ടാസ്മാനിയ തകര്‍ന്ന് തരിപ്പണമായത്.