LiveTV

Live

Cricket

മൂന്നാം ട്വന്‍റി-20 ഇന്ന്; ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

മൊഹാലിയിലും നിരാശജനകമായ പ്രകടനം ആവര്‍ത്തിച്ചതോടെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റിഷഭ് പന്തിന്‍റെ ഭാവിയെ സംബദ്ധിച്ച് സിലക്ടര്‍മാര്‍ ആശങ്കയിലാണ്.

മൂന്നാം ട്വന്‍റി-20 ഇന്ന്; ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന മൂന്നാം ട്വന്‍റി 20 മത്സരത്തില്‍ ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടി സമനിലയിലെത്തിക്കാന്‍ സന്ദര്‍ശകര്‍ക്ക് കടുത്ത മത്സരം തന്നെ കാഴ്ച വക്കേണ്ടി വരും. ക്വിന്‍റണ്‍ ഡി കൊക്കിന്‍റെ കീഴിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.

ധര്‍മശാലയിലെ ആദ്യ മത്സരം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. മൊഹാലിയിലെ രണ്ടാം മത്സരത്തില്‍ കോഹ്ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ ആധികാരികമായ വിജയമാണ് ഇന്ത്യ നേടിയത്. മൂന്ന് മത്സര പരമ്പരയില്‍ 1-0 ലീഡ് നേടിയ ഇന്ത്യക്ക് തന്നെയാണ് ഇന്നും മുന്‍തൂക്കം.

മൊഹാലിയിലും നിരാശജനകമായ പ്രകടനം ആവര്‍ത്തിച്ചതോടെ വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റിഷഭ് പന്തിന്‍റെ ഭാവിയെ സംബദ്ധിച്ച് സിലക്ടര്‍മാര്‍ ആശങ്കയിലാണ്. ഇന്നും മോശം ഫോം തുടര്‍ന്നാല്‍ വരാനിരിക്കുന്ന ട്വന്‍റി 20 ലോക കപ്പ് മുന്‍ നിര്‍ത്തി മറ്റു കീപ്പര്‍മാരെ പരീക്ഷിക്കാന്‍ സിലക്ടര്‍മാര്‍ തയ്യാറാകും.