LiveTV

Live

Cricket

വല്ലാത്തൊരു രക്ഷപ്പെടലായിരുന്നു അത്...

ക്വീൻസ്‍‍ലാൻഡിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.

വല്ലാത്തൊരു രക്ഷപ്പെടലായിരുന്നു അത്...

അപകടങ്ങൾക്ക് പഞ്ഞമില്ലാത്ത ഇടമാണ് ക്രിക്കറ്റ് ഫീൽഡുകൾ. ഏറ്റവുമൊടുവിലായി, തലക്ക് പന്ത് കൊണ്ട് ആസ്ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ക്രീസില്‍ പരിക്കേറ്റ് വീണത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മത്സരത്തിനിടെ തലനാരിഴക്കാണ് അസ്ത്രേലിയയുടെ ന്യൂ സൗത്ത് വെയിൽസ് ബൗളർ മിക്കി എഡ്‍വാർഡ്സ് മറ്റൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ക്വീൻസ്‍‍ലാൻഡിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം.

ന്യൂ സൗത്ത് വെയിൽസിനായി പന്തെറിയാനെത്തിയതായിരുന്നു മിക്കി എഡ‍്വേർഡ്സ്. ക്വീൻസ്‍ലാൻഡിന്റെ ഹേസ്‍ലറ്റ് സാമുവലായിരുന്നു ക്രീസിൽ. എഡ്വേർഡ്സ് എറിഞ്ഞ പന്ത് സ്ട്രെെറ്റിലേക്ക് വീശിയ സാമുവലിന്റെ അടി പക്ഷേ ലക്ഷ്യം തെറ്റുകയായിരുന്നു. ബൗൾ ചെയ്ത് മുന്നോട്ടാഞ്ഞ എഡ്‍വാർഡ്സിന്റെ മുഖം ലക്ഷ്യമാക്കിയായിരുന്നു പന്ത് ചീറിയടുത്തത്. ഉടൻ തന്നെ കെെ വെച്ച് തടഞ്ഞതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

വീഡിയോ പങ്കുവെച്ച ക്രിക്കറ്റ് ഡോട് കോം, അപകടം പിടിച്ച ഈ സംഭവത്തിന് ശേഷം താരം സുരക്ഷിതനാണ് എന്നും അറിയിച്ചു. എ‍ഡ്വേർഡ്സിന് വിരലിന് പരിക്കേറ്റിട്ടുണ്ട്.