LiveTV

Live

Cricket

ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ഡു പ്ലസിസിസ് പണി കൊടുത്ത് ബ്രിട്ടീഷ് എയര്‍വെയ്സ്

വിമാനയാത്രയിലെ ഏറ്റവും മോശം അനുഭവമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഇന്ന് തനിക്ക് സമ്മാനിച്ചതെന്നും ഡു പ്ലസിസ് പറയുന്നു

ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയിലേക്ക് യാത്ര തിരിച്ച ഡു പ്ലസിസിസ് പണി കൊടുത്ത് ബ്രിട്ടീഷ് എയര്‍വെയ്സ്

ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യയിലേക്ക് യാത്ര തിരിച്ച സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് ടീം നായകന്‍ ഡു പ്ലസിസിസ് വഴിമുടക്കിയായി ബ്രിട്ടീഷ് എയര്‍വെയ്‌സ്. ബ്രിട്ടീഷ് എയര്‍വെയ്‌സിനോട് കലിപ്പ് താരം തീര്‍ത്തത് ട്വിറ്ററിലും.

നാല് മണിക്കൂര്‍ വൈകി ദുബായിലേക്ക് യാത്ര തിരിച്ചു. ദുബായില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം എനിക്ക് മിസ് ആവുന്ന അവസ്ഥയാണ്. അടുത്ത ഫ്‌ളൈറ്റ് 10 മണിക്കൂറിന് ശേഷം മാത്രമാണുള്ളത്. ദേഷ്യത്തോടെയുള്ള സ്‌മൈലി ഒപ്പം ചേര്‍ന്ന് ഡുപ്ലസിസ് ട്വീറ്റ് ചെയ്തു. അവിടം കൊണ്ടും തീര്‍ന്നില്ല. തന്റെ കിറ്റ് ബാഗ് ഇതുവരെ കയ്യില്‍ കിട്ടിയില്ലെന്നായി താരം. ഏറ്റവും മോശം ദിവസങ്ങളിലൊന്നായി ഇതിനെ മാറ്റിയെന്നാണ് ഡു പ്ലസിസ് പറയുന്നത്. വിമാനയാത്രയിലെ ഏറ്റവും മോശം അനുഭവമാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഇന്ന് തനിക്ക് സമ്മാനിച്ചതെന്നും ഡു പ്ലസിസ് പറയുന്നു.

ട്വന്റി20 പരമ്പരയിലില്ലാത്ത ഡു പ്ലസിസ് ഒക്ടോബര്‍ 2നാരംഭിക്കുന്ന മൂന്ന് കളികളടങ്ങിയ ടെസ്റ്റ് പരമ്പരക്കായാണ് ഇന്ത്യയിലെത്തുന്നത്.