LiveTV

Live

Cricket

ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി കിങ് കോഹ്‍ലി

ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി കിങ് കോഹ്‍ലി

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ജയം. ഏഴ് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് നായകന്‍ വിരാട് കോഹ്‍ലിയുടെ മിന്നുന്ന പ്രകടനമാണ് ടീമിനെ അനായാസം വിജയത്തിലെത്തിച്ചത്. 52 പന്തുകളില്‍ നിന്ന് 72 റണ്‍സുമായി കോഹ്‍ലി പുറത്താകാതെ നിന്നു. ഇതോടെ ട്വന്‍റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായും അദ്ദേഹം മാറി., 40 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ച വെച്ചു.

ക്വിന്‍റിന്‍ ഡികോക്കിന്‍റെ അര്‍ദ്ദ സെഞ്ച്വറിയുടെ ബലത്തില്‍ അഞ്ച് വിക്കറ്റിന് 149 എന്ന സ്കോര്‍ ദക്ഷിണാഫ്രിക്ക പടുത്തുയര്‍ത്തി. 49 റണ്‍സെടുത്ത ടെംബ ബാവുമ നായകന്‍ ഡികോക്കിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യക്കായി ദീപക് ചഹാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.