LiveTV

Live

Cricket

അവസാന ഏകദിനം കളിച്ചിട്ട് 12 വര്‍ഷം; 42കാരനായ ഇന്ത്യന്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യക്കായി 2003 ലോകകപ്പ് ഫൈനല്‍ കളിച്ച താരമാണ് അദ്ദേഹം

അവസാന ഏകദിനം കളിച്ചിട്ട് 12 വര്‍ഷം; 42കാരനായ ഇന്ത്യന്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യക്കായി 57 മത്സരങ്ങള്‍ കളിച്ച ബാറ്റ്സ്മാന്‍ ദിനേഷ് മോംഗിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2007ല്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്കായി മോംഗിയ അവസാന മത്സരം കളിച്ചത്. വിമത ലീഗായ ഐ.സി.എല്ലില്‍ കളിച്ചതിനെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന താരമാണ് ദിനേഷ് മോംഗിയ.

ഐ.സി.എല്ലില്‍ കളിച്ച താരങ്ങള്‍ക്കുള്ള വിലക്ക് ബി.സി.സി.ഐ പിന്നീട് നീക്കിയെങ്കിലും താരത്തിനെതിരെ ഒത്തുകളി വിവാദം കൂടി വന്നതോടെ തിരിച്ചുവരവ് നടന്നില്ല. 2015ല്‍ മുന്‍ ന്യൂസിലാന്‍റ് താരങ്ങളായ ലൂ വിന്‍സന്‍റ്, ക്രിസ് കെയിന്‍സ് എന്നിവര്‍ക്കും മോംഗിയ ഉള്‍പ്പെട്ട ഒത്തുകളിയില്‍ പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

2001ല്‍ ഓസീസിനെതിരെ അരങ്ങേറ്റം കുറിച്ച മോംഗിയ 57 മത്സരങ്ങളില്‍ നിന്നും 1230 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി 2003 ലോകകപ്പ് ഫൈനല്‍ കളിച്ച താരമാണ് ദിനേഷ് മോംഗിയ