LiveTV

Live

Cricket

ഐ.സി.സി ടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന്റെ റേറ്റിങ് ഉയര്‍ന്നു 

ഐസിസി ടെസ്റ്റ് റാങ്കിങ് പ്രകാരം ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ റേറ്റിങ് ഉയര്‍ന്നു. ആഷസ് പരമ്പരയിലെ മിന്നുംഫോമാണ് സ്മിത്തിന്റെ നേട്ടത്തിന് പിന്നില്‍.

ഐ.സി.സി ടെസ്റ്റ് റാങ്കിങ്:  ഒന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന്റെ റേറ്റിങ് ഉയര്‍ന്നു 

പുതിയ ഐ.സി.സി ടെസ്റ്റ് റാങ്കിങ് പ്രകാരം ബാറ്റ്‌സ്മാന്മാരില്‍ ഒന്നാം സ്ഥാനത്തുള്ള ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ റേറ്റിങ് ഉയര്‍ന്നു. ആഷസ് പരമ്പരയിലെ മിന്നുംഫോമാണ് സ്മിത്തിന്റെ നേട്ടത്തിന് പിന്നില്‍. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെക്കാള്‍ 34 പോയിന്റിന്‍റെ മുന്‍തൂക്കമാണ് സ്മിത്തിനുള്ളത്. നേരത്തെ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ സ്മിത്തും കോഹ്‌ലിയും തമ്മിലെ റേറ്റിങിലെ അന്തരം ഒന്നായിരുന്നു.

നിലവിലെ റാങ്കിങ് പ്രകാരം സ്മിത്തിന് 937ഉം വിരാട് കോഹ്ലിക്ക് 903ഉം ആണ് റേറ്റിങ്. മൂന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണ് 878 ആണ് റേറ്റിങ്. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പായിരുന്നു അത്. അഞ്ചാം ടെസ്റ്റില്‍ സ്മിത്ത് രണ്ട് ഇന്നിങ്‌സിലുമായി 103 റണ്‍സ് നേടിയതോടെയാണ് റേറ്റിങ് വീണ്ടും ഉയര്‍ന്നത്. ആഷസ് പരമ്പര അവസാനിക്കുമ്പോള്‍ സ്മിത്തിന്റെ അക്കൗണ്ടില്‍ ഇരട്ടസെഞ്ച്വറിയുള്‍പ്പെടെ 774 റണ്‍സാണ്.

അതേസമയം ആസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ബൗളര്‍മാരില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയാണ് രണ്ടാം സ്ഥാനത്ത്. ആഷസ് പരമ്പരയില്‍ 29 വിക്കറ്റുകളാണ് പാറ്റ് കമ്മിന്‍സ് വീഴ്ത്തിയത്. രണ്ടാം സ്ഥാനത്തുള്ള റബാദയെക്കാള്‍ 57 പോയിന്റ് മുന്നിലാണ് കമ്മിന്‍സ്.