LiveTV

Live

Cricket

മുന്‍ പാക് താരം അബ്ദുല്‍ ഖാദിറിന് ആരാധകരുടെ യാത്രാമൊഴി

ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടത്തിലെ അംഗമായ പ്രിയ താരത്തിന് അര്‍ഹിക്കുന്ന ആദരവാണ് മരണത്തിലും ആരാധകര്‍ നല്‍കിയത്. 

മുന്‍ പാക് താരം അബ്ദുല്‍ ഖാദിറിന് ആരാധകരുടെ യാത്രാമൊഴി

അന്തരിച്ച പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം അബ്ദുല്‍ ഖാദിറിന് ആദരാഞ്ജലി അര്‍പ്പിച്ച് ആയിരക്കണകിന് ആരാധകര്‍. ലാഹോറില്‍ നടന്ന മരണാനന്തര ചടങ്ങില്‍ ആരാധകര്‍ക്ക് പുറമെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.

പാകിസ്താനിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ക്രിക്കറ്റിലെ സുവര്‍ണ കാലഘട്ടത്തിലെ അംഗമായ പ്രിയ താരത്തിന് അര്‍ഹിക്കുന്ന ആദരവാണ് മരണത്തിലും ആരാധകര്‍ നല്‍കിയത്. ക്രിക്കറ്റിന് പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അബ്ദുല്‍ ഖാദിറിന്റെ വിയോഗം പാകിസ്താന്‍ ക്രിക്കറ്റിലെ നികത്താനാവാത്ത വിടവാണെന്നാണ് ആരാധകരുടെ അഭിപ്രായം. അദ്ദേഹം എല്ലാവരെയും കുടുംബാംഗങ്ങളെപ്പോലെയാണ് കരുതിയിരുന്നത്. അദ്ദേഹം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരേ പോലെ ഒരു മികച്ച മാര്‍ഗദര്‍ശിയായിരുന്നു.

പാക് ജനത എപ്പോഴും ഞങ്ങളുടെ പ്രാര്‍ഥനകളില്‍ അദ്ദേഹത്തെ ഓര്‍ക്കും. ക്രിക്കറ്റിന്റെ വികസനത്തിനായി താഴെ തട്ടുമുതലുള്ള പ്രവര്‍ത്തനങ്ങളിലും അബ്ദുല്‍ ഖാദിര്‍ സജീവമായിരുന്നു. 1977 ല്‍ പാകിസ്താനായി അരങ്ങേറ്റം കുറിച്ച അബ്ദുല്‍ ഖാദിര്‍ 67 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കളിച്ചു. 368 വിക്കറ്റുകള്‍ നേടിയ ഖാദിറിന്റെ ബൌളിങ് ആക്ഷനും വളരെയേറെ വ്യത്യസ്തമായിരുന്നു.