LiveTV

Live

Cricket

‘ഈ ദിനത്തില്‍ എനിക്കും ചിലത് പറയാനുണ്ട്’

ക്രിക്കറ്റ് ഫീൽഡിന് അകത്തും പുറത്തും തന്നെ വഴി നടത്തുകയുണ്ടായി അച്‍രേക്കറെന്ന് സച്ചിൻ ട്വിറ്ററിൽ പങ്കുവെച്ച ഓർമക്കുറിപ്പിൽ പറഞ്ഞു

‘ഈ ദിനത്തില്‍ എനിക്കും ചിലത് പറയാനുണ്ട്’

അധ്യാപക ദിനത്തിൽ തന്റെ പ്രിയ ഗുരുവിനെ സ്മരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. രാജ്യം ഗുരുക്കന്‍മാരെ സ്മരിക്കുന്ന സെപ്തംബര്‍ 5ന്, അന്തരിച്ച മുൻ പരിശീലകൻ രമാകാന്ദ് അച്‍രേക്കറിന് ആദരവർപ്പിക്കുകയായിരുന്നു സച്ചൻ.

‘ഈ ദിനത്തില്‍ എനിക്കും ചിലത് പറയാനുണ്ട്’

ക്രിക്കറ്റ് ഫീൽഡിന് അകത്തും പുറത്തും തന്നെ വഴി നടത്തുകയുണ്ടായി അച്‍രേക്കറെന്ന് സച്ചിൻ ട്വിറ്ററിൽ പങ്കുവെച്ച ഓർമക്കുറിപ്പിൽ പറഞ്ഞു. അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്നത് മാത്രമല്ല, മൂല്യങ്ങൾ പകർന്നു നൽകുന്നതിലും അധ്യാപകർക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ താരം, അച്‍രേക്കറുടെ വാക്കുകൾ ഇന്നും തന്നെ വഴിക്കാട്ടുന്നതായും കൂട്ടിച്ചേർത്തു.

നൂറ് അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയിട്ടുള്ള സച്ചിൻ, 200 ടെസ്റ്റുകളിൽ നിന്നായി 15,921 റൺസും, 463 ഏകദിനങ്ങളിൽ നിന്നും 18,426 റൺസും അടിച്ചുകൂട്ടിയിട്ടുണ്ട്. ജൂലെെയിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസം അലൻ ഡൊണാൾഡിനും ആസ്ത്രേലിയയുടെ കാതറിൻ ഫിസ്പാട്രിക്കിനൊപ്പം ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയിം അവാർഡ് പങ്കിടുകയുണ്ടായി സച്ചിൻ.