LiveTV

Live

Cricket

പോസ്റ്റ് ചെയ്തത് സ്റ്റെെലിഷ് ഫോട്ടോ; താരം ഫെെന്‍ കൊടുത്ത് മുടിഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ

ഒരു മാസം നീണ്ടു നിന്ന വിൻഡീസ് പര്യടനം വിജയകരമായി പൂർത്തിയാക്കിയതിന് പിറകെയാണ് കോഹ്‍ലി തന്റെ സ്റ്റെെലിഷ് ചിത്രം പങ്കുവെച്ചത്

പോസ്റ്റ് ചെയ്തത് സ്റ്റെെലിഷ് ഫോട്ടോ; താരം ഫെെന്‍ കൊടുത്ത് മുടിഞ്ഞതാണെന്ന് സോഷ്യല്‍ മീഡിയ

വിരാട് കോഹ്‍ലിയും പുതിയ ട്രാഫിക് നിയമവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഒരിക്കലുമില്ല. എന്നാൽ സോഷ്യൽ മീഡിയ പറയുന്നു ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ കൊടുത്ത് മുടിഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റനെന്ന്. ഷർട്ടില്ലാത്ത ചിത്രം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്.

ഒരു മാസം നീണ്ടു നിന്ന വിൻഡീസ് പര്യടനം വിജയകരമായി പൂർത്തിയാക്കിയതിന് പിറകെയാണ് കോഹ്‍ലി തന്റെ സ്റ്റെെലിഷ് ചിത്രം പങ്കുവെച്ചത്. നാം നമ്മിലേക്ക് തന്നെ നോക്കുന്നിടത്തോളം, പുറത്തേക്ക് നോക്കി ഒന്നും മനസ്സിലാക്കേണ്ടി വരില്ല എന്ന തത്വചിന്താപരമായ തലക്കെട്ടോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

എന്നാൽ ട്രോളൻമാർ ചിത്രം ആഘോഷിക്കുകയായിരുന്നു. നേരത്തെ, ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ബെെക്ക് യാത്രക്കാരന് 23,000 രൂപ ചലാൻ ലഭിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിൻഡീസിനെതിരായ ടി20 പരമ്പരയും ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും തൂത്തുവാരിയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങിയത്. ടെസ്റ്റ് മത്സരം ജയിച്ചതോടെ, ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സങ്ങൾ വിജയിച്ച എം.എസ് ധോണിയുടെ (27 മത്സരങ്ങൾ) റെക്കോർഡ് കോഹ്‍ലി സ്വന്തം പേരിലാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര നേട്ടം ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 120 പോയിന്റോടെ ഇന്ത്യയെ ഒന്നാമതെത്തിച്ചിരിക്കുകയാണ്.