LiveTV

Live

Cricket

ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാം സ്ഥാനത്ത് 

ഐ.സിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്.

ടെസ്റ്റ് റാങ്കിങ്:  കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാം സ്ഥാനത്ത് 

ഐ.സിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളിയാണ് സ്മിത്ത് വീണ്ടും ഒന്നിലെത്തിയത്. ഒടുവിലത്തെ കണക്ക് പ്രകാരം സ്മിത്തിന് 904ഉം വിരാട് കോഹ്‌ലിക്ക് 903ഉം ആണ് റേറ്റിങ്. ഒരൊറ്റ പോയിന്റിന്റെ വ്യത്യാസമെ ഇരുവരും തമ്മിലുള്ളൂ.

ആഷസ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് വീണ്ടും ഒന്നാം സ്ഥാം നേടിക്കൊടുത്തത്. ആഷസിലെ നാലാം ടെസ്റ്റില്‍ സ്മിത്ത് ഇടംനേടിയതിനാല്‍ അടുത്ത് തന്നെ റേറ്റിങ് ഉയര്‍ത്താന്‍ കഴിയും. നാളെയാണ് മത്സരം തുടങ്ങുന്നത്. കെയിന്‍ വില്യംസണ്‍, ചേതേശ്വര്‍ പുജാര, ഹെന്റി നിക്കോളാസ് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. അതേസമയം വിന്‍ഡീസിനെതിരായ പരമ്പരയിലും കോഹ്‌ലി ഫോമിലായിരുന്നു. ഏറെക്കാലം സ്മിത്ത്, കോഹ്‌ലി, വില്യംസണ്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നത്.

സസ്പെന്‍ഷനെ തുടര്‍ന്ന് സ്മിത്ത് പുറത്തായ വേളയില്‍ കോഹ്‌ലി ഒന്നാമത് എത്തിയിരുന്നു. സ്മിത്ത് വീണ്ടും ബാറ്റെടുത്തതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള പോരാട്ടം ഒരിക്കല്‍കൂടി ഇരുവരും തമ്മിലായി. ബൗളിങ് റാങ്കിങില്‍ ആസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് തലപ്പത്ത്. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ ഇന്ത്യയുടെ ജസ്പ്രിത് ബുംറ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.