LiveTV

Live

Cricket

നാല് വിക്കറ്റ് ജയത്തോടെ ഇന്ത്യ എക്ക് ഏകദിന പരമ്പര

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു

നാല് വിക്കറ്റ് ജയത്തോടെ ഇന്ത്യ എക്ക് ഏകദിന പരമ്പര

ദക്ഷിണാഫ്രിക്ക എക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ എയ്ക്കു നാല് വിക്കറ്റിന്റെ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. മൂന്നാം ജയത്തോടെ അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ എ സ്വന്തമാക്കി.

30 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക എ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മലന്‍(37), ബ്രീറ്റ്‌സ്‌കെ(36) ക്യാപ്റ്റന്‍ ബൗമ(27) ക്ലാസന്‍(21 പന്തില്‍ 44) എന്നിവരുടെ കൂട്ടായ ബാറ്റിംങാണ് ദക്ഷിണാഫ്രിക്ക എക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഒരാള്‍ പോലും അര്‍ധ സെഞ്ചുറി നേടാതെയായിരുന്നു 30 ഓവറില്‍ അവര്‍ 6.9 റണ്‍ നിരക്കില്‍ റണ്‍ അടിച്ചത്.

ഇന്ത്യയ്ക്കായി ദീപക് ചഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാര്‍ദൂല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയാണ് തിളങ്ങിയത്. 59 പന്തില്‍ 81 റണ്‍സ് നേടിയ മനീഷ് തന്നെയാണ് കളിയിലെ താരം. ഇതിനു പുറമേ ഓപ്പണര്‍ ഇഷാന്‍ കിഷനും(40) വാലറ്റത്ത് കൂറ്റനടികളോടെ ശിവം ദുബെയും(28 പന്തില്‍ 45) ഇന്ത്യയ്ക്കായി തിളങ്ങി. 28 പന്തില്‍ 45 റണ്‍സെടുത്ത ശിവം ദുബെ പുറത്താകാതെ നിന്നു. ഇറുപതെട്ടാം ഓവറിലെ 3,4,5 പന്തുകളില്‍ സിക്‌സും ഫോറും സിക്‌സും അടിച്ചാണ് ശിവം ദുബെ ഇന്ത്യ എയെ ജയിപ്പിച്ചത്.